ഇന്ത്യയിലെ ഗൂഗിൾ ക്രോം ഉപഭോക്താക്കൾ വലിയ രീതിയിലുള്ള ഭീഷണി നേരിടുന്നുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ഏജൻസി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് ഇത്തരത്തിൽ ഒരു ജാഗ്രത നിർദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗൂഗിൾ ക്രോമിൽ സെർച്ച് ചെയ്യുന്ന എല്ലാ ഇന്ത്യൻ ഉപഭോക്താക്കളും സുരക്ഷിതരല്ല എന്നാണ് സർക്കാർ പറയുന്നത്. Google ChromeOS LTS-ൽ ഇപ്പോൾ നിരവധി കേടുപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഹാക്കർമാർക്കും മറ്റ് സൈബർ കുറ്റവാളികൾക്കും വളരെ എളുപ്പത്തിൽ നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഇത് വഴി ഏറ്റെടുക്കാനാവും.
അതേസമയം എല്ലാ ഉപഭോക്താക്കളും ഈ ഭീഷണി നേരിടുന്നവരല്ല. കാലപ്പഴക്കം ചെന്ന ബ്രൗസർ വേർഷനുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് നിലവിൽ ഈ റിസ്ക് ഉള്ളതെന്ന് സർക്കാർ അറിയിച്ചു. ഹാക്കർമാർക്ക് ഇതിലെ പിഴവ് മുതലെടുത്ത് നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനാവുന്നതാണ്. പിന്നീട് ഇതിൽ നിന്ന് ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങളും ചോർത്താൻ കഴിയും. അതുകൊണ്ട് ഭീഷണി നേരിടുന്നവരെല്ലാം തന്നെ എത്രയും പെട്ടെന്ന് തങ്ങളുടെ ബ്രൗസർ അപ്ഡേറ്റ് ചെയ്യണമെന്നും സർക്കാർ വ്യക്തമാക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033