മഞ്ഞിനിക്കര ബാവാ സത്യവിശ്വാസസാക്ഷ്യം ഉയർത്തിയ പിതാവ്

For full experience, Download our mobile application:
Get it on Google Play

മഞ്ഞിനിക്കര: മലങ്കരയിലെ ക്രൈസ്തവ സമൂഹത്തിന് ആരാധനാക്രമങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസപാരമ്പര്യങ്ങളും പകർന്നു നൽകിയ അന്ത്യോക്യൻ പിതാക്കന്മാരിൽ പ്രധാനിയായ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ ബാവായുടെ ജീവിതസാക്ഷ്യം മാതൃകയാക്കണമെന്ന് യാക്കോബായ സുറിയാനി സഭ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ പരിശുദ്ധ ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവയുടെ കബറിങ്കൽ അഖണ്ഡ പ്രാർത്ഥന ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പൊലീത്ത. പ്രതിസന്ധികളെ തരണം ചെയ്യുവാൻ പ്രാർത്ഥന ആയുധമാക്കി സ്നേഹം പകരുവാൻ സാധിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ക്നാനായ അതി ഭദ്രാസന മെത്രാപ്പോലീത്ത കുറിയാക്കോസ് മോർ ഗ്രീഗോറിയോസ് അദ്ധ്യക്ഷത വഹിച്ചു. വിശ്വാസജീവിതത്തിൽ നേർവഴികൾ തേടി വിജയം നേടുന്നവരാകണമെന്നും ജീവിച്ചിരിക്കേണ്ടതിന് ദൈവത്തെ അന്വേഷിക്കുകയും ഒരുങ്ങുകയും നിർമ്മലനായ ബാവയുടെ മദ്ധ്യസ്ഥതയിലൂടെ ദൈവീകാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ കഴിയണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദയറാധിപൻ ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.

തേക്കാട്ടിൽ ഏബ്രഹാം കോർ എപ്പിസ്കോപ്പ, ജേക്കബ് തോമസ് മാടപ്പാട്ട് കോർ-എപ്പിസ്കോപ്പാ, ഫാ.യോഹന്നാൻ വാക്കയിൽ, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, ഫാ. അഖിൽ മഞ്ഞിനിക്കര എന്നിവർ പ്രസംഗിച്ചു. ബേസിൽ പോൾ റമ്പാൻ, ഫാ. ജോജോ കൂടൽ, ഫാ ലിബിൻ നാലുന്നാക്കൽ എന്നിവർ ധ്യാന പ്രസംഗങ്ങൾ നടത്തി.
രാവിലെ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടന്നു. പുലർച്ചെ അഞ്ചിന് ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാന അർപ്പിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...