ഇടുക്കി: വാഗമണിൽ സർക്കാർ ഭൂമിയിൽ കൈയേറ്റം നടക്കുന്നതായി പരാതി. ഭൂമിക്ക് പട്ടയം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൈയേറ്റം. പരാതിയുയർന്നതോടെ റവന്യൂ വകുപ്പ് നടപടികൾ തുടങ്ങി. വാഗമണ്ണിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ മൂൺ മലയിലാണ് അനധികൃത കൈയേറ്റം നടക്കുന്നതായി പരാതി ഉയർന്നത്. ടൂറിസം സാധ്യതകൾ ഏറെയുള്ള പ്രദേശം പട്ടയഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പെന്ന് നാട്ടുകാർ പറയുന്നു.വാഗമൺ വില്ലേജിലെ 813 സർവേ നമ്പറിലുള്ള സ്ഥലത്തിൻ്റെ പേരിലാണ് ആരോപണമുയർന്നിരിക്കുന്നത്. പരാതികളും പ്രതിഷേധങ്ങളും ശക്തമായതോടെ വാഗമൺ വില്ലേജ് അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകി. മൂൺ മല ഉൾപെടുന്ന പ്രദേശം സംസ്ഥാന സർക്കാർ ടൂറിസം വികസന പാക്കേജിനായി കണ്ടെത്തിയിട്ടുള്ള സ്ഥലമാണന്നും കൈയേറ്റം നടന്നിട്ടുണ്ടങ്കിൽ ഒഴിപ്പിക്കണമെന്നും പീരുമേട് എം.എൽ.എ വാഴൂർ സോമന്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033