Thursday, May 2, 2024 3:16 am

മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാരിന് കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2025നകം കേരളത്തെ സമ്പൂർണ്ണ ശുചിത്വ സംസ്ഥാനം ആക്കുമെന്ന വമ്പൻ പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നതിൽ കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും പ്രകടം.കഴിഞ്ഞ ബജറ്റിൽ നീക്കിവച്ച തുകയുടെ ചെറിയ ശതമാനം മാത്രമാണ് ശുചിത്വമിഷന് അനുവദിച്ച് കിട്ടിയതെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്. വികസിത കേരളത്തിന് ഇനി വേണ്ടത് ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനങ്ങളാണെന്ന കാര്യത്തിൽ സര്‍ക്കാരിനോ നാട്ടുകാര്‍ക്കോ രണ്ടഭിപ്രായമില്ല. 2016 ൽ ആ ലക്ഷ്യത്തിലെത്താൻ ബൃഹത് പദ്ധതികളുണ്ടെന്ന് സര്‍ക്കാര്‍ സംവിധാനങ്ങളാകെ ആവര്‍ത്തിക്കുമ്പോൾ അത്ര ആശാസ്യമല്ല കണക്കുകൾ. 22-23 ബജറ്റിൽ ശുചിത്വ മിഷന് വകയിരുത്തിയത് 178.50 കോടി. ഇതിൽ 13.78 ശതമാനം മാത്രമെ അനുവദിച്ചിട്ടുള്ളു എന്നാണ് പ്ലാനിംഗ് ബോര്‍ഡ് വെബ്സൈറ്റ് പറയുന്നത്.

നഗരകേന്ദ്രങ്ങളിലെ ഖരമാലിന്യ സംസ്കരണത്തിന് 21 കോടി വകയിരുത്തിയതിൽ അനുവദിച്ചത് 14.76 ശതമാനം മാത്രവും. പ്രഖ്യാപിച്ച പദ്ധതികളിലും അതിന്റെ നടത്തിപ്പിലുമുണ്ട് ഈ പൊരുത്തക്കേട്. കക്കൂസ് മാലിന്യം അടക്കം മലിന ജലസംസ്കരണത്തിന് നാല് ഏജൻസികൾ ഫയലിലാക്കിയ 92 പദ്ധതികൾ നിലവിലുണ്ട്. അതിൽ 83 എണ്ണവും ഇപ്പോഴും കടലാസിൽ മാത്രമാണ്. തുടങ്ങി വക്കാൻ കഴിഞ്ഞത് വെറും ഏഴ് എണ്ണം. പൂര്‍ത്തിയായത് 2 എണ്ണം. 74 എണ്ണത്തിന് സ്ഥലം കണ്ടെത്തിയെങ്കിലും പ്രാദേശിക എതിര്‍പ്പുകൾ കാരണം മുന്നോട്ട് പോകാനായിട്ടില്ലെന്നാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയ അവലോകന റിപ്പോര്‍ട്ടിലെ കണക്ക്.

തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും അടക്കം എട്ടിടത്ത് കേന്ദ്രീകൃത മാലിന്യ പ്ലാന്റ് തുടങ്ങാനുമുണ്ട് 1650 കോടി പദ്ധതി. തിരുവനന്തപുരത്തും മലപ്പുറത്തും സ്ഥലം പോലും കണ്ടെത്താനായില്ല. ഉടവിട മാലിന്യ സംസ്കരണം മുതൽ കേന്ദ്രീകൃത മാലിന്യ സംസ്കരണം വരെ പല പദ്ധതികളും നടപ്പാക്കാൻ പല ഏജൻസികളും ഉണ്ടെന്നിരിക്കെ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് സംസ്ഥാനത്തെ മാലിന്യ സംസ്കരണ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

0
റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം...

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

0
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...