തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് സര്‍ക്കാര്‍. കൂടുതല്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുക രാജ്ഭവന്റെ തുടര്‍നീക്കങ്ങളെ ആശ്രയിച്ച്. മന്ത്രി വി.ശിവന്‍കുട്ടിയുടെ വാക്കൗട്ടിലെ അതൃപ്തി അനൗദ്യോഗിക സ്വഭാവത്തില്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ ഗവര്‍ണറുടെ നീക്കം.ഭാരതാംബ ചിത്രത്തിലുള്ള നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും ഗവർണർ മറ്റ് വിഷയങ്ങളിൽ സർക്കാരുമായി കൂടുതൽ ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല. മന്ത്രിവി.ശിവൻകുട്ടിയുടെ പെരുമാറ്റത്തിലെ അതൃപ്തി മുഖ്യമന്ത്രിയെ അനൗദ്യോഗിക സ്വഭാവത്തിൽ ധരിപ്പിക്കാൻ മാത്രമാണ് രാജ്ഭവനും ഇപ്പോൾ ആലോചിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവാദിത്തങ്ങളെപ്പറ്റി പാഠംപുസ്കത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനോടും രാജ്ഭവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ എസ് എഫ്ഐ ഇന്ന് സമരപരിപാടികള്‍ തീരുമാനിച്ചിട്ടില്ല.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























