പത്തനംതിട്ട : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്‍റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കുക, സര്‍ക്കാര്‍ ആശുപത്രികളോടുള്ള പിണറായി സര്‍ക്കാരിന്‍റെ അവഗണന അവസാനിപ്പിക്കുക, രോഗികളുടെ ജീവന്‍ വെച്ച് പന്താടുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.സി.സി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിട്ടുള്ള മെഡിക്കല്‍ കോളേജുകളിലേക്കുള്ള മാര്‍ച്ചിന്‍റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (2025 ജൂലൈ 1 ചൊവ്വാഴ്ച) രാവിലെ 10.30 ന് കോന്നി മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.
മാര്‍ച്ചും ധര്‍ണ്ണയും യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടന നേതാക്കള്‍ പ്രസംഗിക്കും. പ്രതിഷേധ മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുക്കുവാനുള്ള ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും ഭാരവാഹികളും പ്രവര്‍ത്തകരും രാവിലെ 10.30 ന് മുമ്പായി കോന്നി കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള വെയിറ്റിംഗ് ഷെഡ് ഭാഗത്ത് എത്തിച്ചേരണമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അഭ്യര്‍ത്ഥിച്ചു.