Tuesday, July 1, 2025 11:00 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലേലം
മല്ലപ്പളളി താലൂക്ക് ആശുപത്രി പരിസരത്ത് അപകടകരമായി കാക്ഷ്വാലിറ്റിക്ക് സമീപം നില്‍ക്കുന്ന പ്ലാവ് വെട്ടിമാറ്റി ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിനു ജനുവരി ആറിന് രാവിലെ 11.30 ന് താലൂക്ക് ആശുപത്രിയില്‍ ലേലം നടക്കും. ഫോണ്‍ : 0469 2683084.

ജാഗ്രത നിര്‍ദ്ദേശം
പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള വലതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിച്ചിട്ടുളളതിനാലും ജനുവരി അഞ്ചുമുതല്‍ ഇടതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിക്കുന്നതിനാലും കനാലിന്റെ ഇരുകരയിലുമുളള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട പിഐപി ജലസേചന പദ്ധതി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ആരംഭിക്കുന്ന ഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ് ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525.

ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2023 അധ്യയനവര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. കേരളത്തിന് അകത്തുളള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി, ഐ.ടി.ഐ, ടി.ടി.സി, പോളിടെക്നിക്, ജനറല്‍ നേഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസുബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, കര്‍ഷകതൊഴിലാളിയാണെന്ന യൂണിയന്‍ സാക്ഷ്യപത്രവും ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.
ഫോണ്‍ : 0468-2327415.

പ്രിന്‍സിപ്പല്‍ നിയമനം
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റിന്റെ ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ പ്രിന്‍സിപ്പല്‍ തസ്തികിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000 രൂപ. യോഗ്യത – ഫുഡ് ടെക്നോളജി /ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജി യും പിഎച്ച്ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവര്‍ത്തി പരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. വെബ് സൈറ്റ് : www.supplycokerala.com, www.cfrdkerala.in

ഗതാഗത നിയന്ത്രണം
കിഫ്ബി പദ്ധതി ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചന്ദനപ്പളളി ജംഗ്ഷന്‍ മുതല്‍ കൈപ്പട്ടൂര്‍ തെക്കേകുരിശ് വരെയുളള ഗതാഗതം ജനുവരി എട്ടു മുതല്‍ മാര്‍ച്ച് 31 വരെ പൂര്‍ണമായും നിരോധിച്ചു. ചന്ദനപ്പളളി ഭാഗത്ത് നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പേകേണ്ട വാഹനങ്ങള്‍ ചന്ദനപ്പളളി കോന്നി റോഡില്‍ കോട്ടൂര്‍പ്പടി തൃപ്പാറവഴി കൈപ്പട്ടൂര്‍ കിഴക്ക് ജംഗ്ഷനില്‍ എത്തി പത്തനംതിട്ടയിലേക്ക് പോകണം. പത്തനംതിട്ടയില്‍ നിന്ന് ചന്ദനപ്പളളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ വഴി തന്നെ പോകണമെന്നും കെആര്‍എഫ്ബി തിരുവല്ല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വനിതാ കമ്മിഷന്‍ അദാലത്ത് ജനുവരി 30ന്
വനിതാ കമ്മിഷന്‍ അദാലത്ത് ജനുവരി 30ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സബ് സെന്ററില്‍ സീറ്റ് ഒഴിവ്

0
അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സബ് സെന്ററില്‍...

വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

0
പത്തനംതിട്ട : വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍...

മുണ്ടുകോട്ടക്കൽ 91 നമ്പർ അംഗണവാടിയുടെ ഉത്‌ഘാടനം നടത്തി

0
പത്തനംതിട്ട : സ്മാർട്ട് അങ്കണവാടികൾ നാടിൻറെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികതയുടെയും സന്ദേശമാണെന്ന് നഗരസഭ...

ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

0
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ...