ജില്ലാ വികസന സമിതി യോഗം 24 ന്
ജില്ലാ വികസന സമിതിയുടെ ഫെബ്രുവരി മാസത്തെ യോഗം 24 നു രാവിലെ 10 :30 കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
—
ജില്ലാ ശിശുക്ഷേമ സമിതി യോഗം 21ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം 21ന് രാവിലെ 10 ന് ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും
—
അപ്രന്റീസ് ഒഴിവ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. യോഗ്യത: ബിരുദം. ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി ജി ഡി സി എ / കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/തത്തുല്യം. പ്രായപരിധി 19-26 വരെ. സ്റ്റെപ്പന്‍ഡ് – 9000 രൂപ. താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും, ഓരോ ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 27 ന് രാവിലെ 11ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0468 2223983
—
സിഡിഎസ് മാസചന്ത
റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മാസചന്ത എല്ലാ മാസവും 21, 22, 23 തീയതികളില്‍ പെരുനാട് മഠത്തുംമൂഴി ഇടത്താവളത്തില്‍ വില്പന നടത്തും.
ടെന്‍ഡര്‍ ക്ഷണിച്ചു
കോയിപ്രം ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്കു പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു .അവസാന തീയതി 27. ഫോണ്‍ 0469 2997331.
—
അംഗന്‍ ജ്യോതി ജില്ലാതല ഉദ്ഘാടനം നാളെ (20)
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അംഗന്‍ ജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇവിപേരൂര്‍ വെഎംസിഎ ഹാളില്‍ നാളെ (20) രാവിലെ 11ന് ജില്ലാ കളക്ടര്‍ എ.ഷിബു നിര്‍വഹിക്കും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടികള്‍ക്ക് ഊര്‍ജ സംരക്ഷണ ഉപകരണങ്ങള്‍ വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്റര്‍ നടപ്പാക്കുന്നതാണ് നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ‘അംഗന്‍ജ്യോതി’ പദ്ധതി.
—
ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധീനതയിലുളള മേഖലാ ഇന്ത്യ ഫെന്‍സിംഗ് സെന്ററിലെ പരിശീലനത്തിന് ആവശ്യമായ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 ന് വൈകുന്നേരം നാലു വരെ. ഫോണ്‍ : 9447336143.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ ആയുര്‍വേദ കോളജ് വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (ഫസ്റ്റ് എന്‍സിഎ- വിശ്വകര്‍മ) കാറ്റഗറി നം. 471/2022 തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
—
വേദിയില്‍ മാറ്റം
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനപരിഷ്‌കരണം സംബന്ധിച്ച് 27 ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൊല്ലം പത്തനംതിട്ട ജില്ലകളിലേക്കുള്ള തെളിവെടുപ്പ് യോഗം അന്നേദിവസം രാവിലെ 11ന് കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഈ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ- ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു