ഓടയിൽ വീണ അരലക്ഷം രൂപ വിലവരുന്ന സ്‌മാർട്ട്ഫോൺ വീണ്ടടുത്ത് ഫയർഫോഴ്സ‌് ടീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓടയിൽ വീണ അരലക്ഷം രൂപ വിലവരുന്ന സ്‌മാർട്ട്ഫോൺ വീണ്ടടുത്ത് ഫയർഫോഴ്സ‌് ടീം. ബാലരാമപുരം സ്വദേശിനിയും തിരുവനന്തപുരം മെഡിക്കൽകോളജിലെ ഓഫീസ് ജീവനക്കാരിയുമായ നിത്യയുടെ സ്മ‌ാർട്ട് ഫോണാണ് രാവിലെ നഗരത്തിലെ ഓടയിൽ വീണത്. തമ്പാനൂർ റെയിൽ വേ സ്റ്റേഷന് സമീപത്തൂടെ നടന്നു വരുന്നതിനിടെയാണ് കൈയ്യിലുണ്ടായിരുന്ന ഫോൺ റോഡിന് വശത്തുള്ള ഓടയിലേക്ക് വീണത്. ഓടയിൽ നിന്ന് ഫോൺ വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിനെ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സുധീഷ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്ഥലത്തെത്തി ഒരുമണിക്കൂർ പരിശ്രമിച്ചാണ് ഫോൺ വീണ്ടെടുത്തത്. വെള്ളവും ചെറിയും നിറഞ്ഞ ഓടയിലേക്കാണ് വീണതെങ്കിലും സേനയുടെ വിദഗ്ധമായ ഇടപെടൽ മൂലം തകരാറില്ലാതെ തിരിച്ചെടുക്കാനായതിലുള്ള സന്തോഷവും നന്ദിയും അറിയിച്ചാണ് നിത്യ മടങ്ങിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് , ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള...

0
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ...

മാന്നാറിൽ വെള്ളപ്പൊക്കത്തിന് പിന്നാലെ കുടിവെള്ളക്ഷാമം രൂക്ഷം

0
മാന്നാർ: വെള്ളപ്പൊക്കത്തെ തുടർന്ന് കുടിവെള്ള സ്രോതസ്സുകൾ പൂർണ്ണമായും മലിനമായത് മാന്നാറിന്റെ...

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...