ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. അനന്തനഗറിൽ ബുധനാഴ്ച വൈകുന്നേരം മെഴുകുതിരി കത്തിച്ച് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്തു. യുവതിയുടെ മരണത്തിന് കാരണം ചന്ദപുര മുനിസിപ്പൽ കൗൺസിലിൻ്റെ ​ഗുരുതര അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച നാട്ടുകാർ, അനേക്കൽ എംഎൽഎ ശിവണ്ണയ്ക്കെതിരെയും രം​ഗത്തെത്തി. എംഎൽഎയും തദ്ദേശ സ്ഥാപന അധികൃതരും തങ്ങളുടെ ആവശ്യങ്ങൾ ചെവിക്കൊള്ളുന്നില്ലെന്ന് അനേക്കൽ താലൂക്ക് റെസ്പോൺസിബിൾ സിറ്റി ഫോറം പ്രതിനിധി പറഞ്ഞു.

ഇലക്ട്രോണിക് സിറ്റിയിലെ ഹെബ്ബ​ഗോഡിയിൽ ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ഉണ്ടായ അപകടത്തിലാണ് ഇപിഎഫ്ഒയിലെ ജീവനക്കാരിയും മലയാളിയുമായ മേധ ആകര്‍ഷ് (32) കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിൽ സുഹൃത്തിനൊപ്പം ഓഫീസിലേക്ക് പോകവെ ആണ് അപകടം ഉണ്ടായത്. റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ മുന്നിൽ പോയ കാർ ബ്രേക്ക് പിടിച്ചതിനിടെ ഇരുചക്രവാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും മേധ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇതിനിടെ പിന്നാലെ എത്തിയ ചരക്ക് വാഹനം യുവതിയുടെ ശരീരത്തിൽ കൂടി കയറിയിറങ്ങുകയും യുവതിക്ക് തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

റോഡിൽ അറ്റകുറ്റപ്പണി നടന്നിട്ട് വ‍ർഷങ്ങളായെന്ന് മരിച്ച യുവതിയുടെ സുഹൃത്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുവതിയുടെ മരണത്തിന് ഉത്തരവാദികൾ അധികൃതരാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസി പറഞ്ഞു. മോശം അറ്റകുറ്റപ്പണി ആണ് മുനിസിപ്പൽ കൗൺസിൽ അധികൃതർ നടത്തുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടർന്ന് മുഴുവൻ വകുപ്പുകളുടെയും യോ​ഗം വിളിച്ചുചേർക്കാമെന്ന് മുനിസിപ്പൽ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....