പോലീസ് കാന്റീനിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പോലീസ് കാന്റീനിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായി. പത്തനംതിട്ട കോഴഞ്ചേരി തട്ടാംപിലാക്കൽ വീട്ടിൽ ഹാരിസ് ടി.എച്ച്. (46) ആണ് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടിയത്. മാനാഞ്ചിറ കമ്മീഷണർ ഓഫീസിന്റെ സമീപത്ത് പ്രവർത്തിക്കുന്ന പോലീസ് കാന്റീനിൽ ബുധനാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. കാക്കൂർ സ്വദേശിയായ അബ്ദുൾ സലാമിന്റെ ഓപ്പോ കമ്പനിയുടെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേന ഇവിടെ എത്തിയ പ്രതി ക്യാഷ് കൗണ്ടറിന് മുകളിൽ നിന്ന് ഫോൺ എടുത്തുകൊണ്ട് പോകുകയായിരുന്നു.

തുടർന്ന് അബ്ദുൾ സലാമിന്റെ പരാതിയിൽ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നും പ്രതിയെ കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് കോഴിക്കോട് സ്റ്റേഡിയം പരിസരത്തുവെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...

ഇസ്രയേലിന്റെ കടുത്ത നീക്കം; ലെബനനിൽ സൈനിക ശേഷി ഇനിയും ശക്തമാക്കുമെന്ന് പ്രതിരോധ സേനയുടെ മുന്നറിയിപ്പ്

0
ടെൽഅവീവ്: ലെബനനില്‍ സൈനിക ശേഷി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ...

മരണപ്പെട്ടയാൾക്ക് ആശംസാ സന്ദേശം അയച്ച് കേന്ദ്ര പദ്ധതി; ആയുഷ്മാൻ ഭാരത് പോർട്ടലിലെ അപാകതകൾ ചൂണ്ടിക്കാട്ടി...

0
റായ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് സുഖം...