സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല
വാര്‍ഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസ് സ്റ്റോറില്‍ നിന്നും ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ 26ന് രാവിലെ 10.30ന് കോന്നി മെഡിക്കല്‍ കോളേജില്‍ നടക്കും. പ്രായപരിധി 50 വയസ്. താല്പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം ഇന്റര്‍വ്യൂന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പതു മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുള്ളവര്‍ക്കും, പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. ഫോണ്‍ 0468 2344823, 0468 2344803

അഡ്മിഷന്‍ ആരംഭിച്ചു
ജിഎസ്ടിയുടെ അടിസ്ഥാനകാര്യങ്ങള്‍ മുതല്‍ ടാലി ഉപയോഗിച്ചുള്ള ജിഎസ്ടിയുടെ പ്രാക്ടിക്കലുകള്‍ വരെയുള്ള മൊഡ്യൂളുകള്‍ ഉള്‍പ്പെടുത്തി കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പരിശീലനം നല്‍കും. 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സില്‍ അവസാന വര്‍ഷ കോമേഴ്‌സ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 30 സീറ്റുകള്‍ ലഭ്യമാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ടാലി അക്കാഡമിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ഫോണ്‍ : 6235732523, 7994497989

ഇന്‍കുബേഷന്‍ പ്രോഗ്രാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള കീഡിന്റെ എന്റര്‍പ്രൈസ് ഡവലപ്‌മെന്റ് സെന്ററിലാണ് ഇന്‍കുബേഷന്‍ ആരംഭിക്കുന്നത്. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എംഎസ്എംഇകള്‍ക്കും അപേക്ഷിക്കാം. ഫീസ് ജിഎസ്ടി കൂടാതെ 5000 രൂപ. താല്‍പര്യമുള്ളവര്‍ www.kied.info/incubation/ ല്‍ 26 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...