ഇ-ലേലം
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഒന്‍പത് ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 61 വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ 20 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി ഇ- ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ക്ക് വെബ്സൈറ്റിലെ നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ – 9497987046, 9497980250, 0468-2222226)
—
സ്വയം തൊഴില്‍ വായ്പ
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ വായ്പാ പദ്ധതികള്‍ പ്രകാരം സംരംഭകര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടെ ബാങ്കിന്റെ സഹകരണത്തോടുകൂടി വായ്പ നല്‍കുന്നു. ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനവും, പിന്നാക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും 35 ശതമാനവും, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കും 40 ശതമാനവും സബ്സിഡി ലഭിക്കും. ഉല്പാദന -സേവന മേഖലകളില്‍ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഫോണ്‍ : 6282593360, 9495457134, 0468 2362070. ഇ.മെയില്‍ : [email protected]
കരിയര്‍ ഗൈഡന്‍സ് ശില്പശാല
ജില്ലയില്‍ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ശിശുക്ഷേമ സമിതി കരിയര്‍ ഗൈഡന്‍സ് ശില്പശാല സംഘടിപ്പിക്കും. ജൂണ്‍ 15 രാവിലെ 10 ന് കാതോലിക്കേറ്റ് സ്‌കൂളില്‍ നടക്കുന്ന ശില്പശാല ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കരിയര്‍ ഗുരു ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍ ക്ലാസ് നയിക്കും.
—
ഐടിഐ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ഗവ. ഐടിഐയില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍ (രണ്ട് വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് എസ്എസ്എല്‍സി വിജയിച്ചവര്‍ക്കും പ്ലംബര്‍ (ഒരു വര്‍ഷം) എസ്എസ്എല്‍സി വിജയിച്ച/പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സ്‌റ്റൈപന്‍ഡ്, ലംസംഗ്രാന്റ്, യൂണിഫോം അലവന്‍സ്, ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവ ഉണ്ടായിരിക്കും. www.scdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 04734 292829.