Saturday, July 5, 2025 6:48 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പി. ആര്‍. ഡി പ്രിസം പാനല്‍: അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോര്‍ട്ടല്‍ മുഖേന ജൂലൈ 20നകം അപേക്ഷ നല്‍കണം. പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തു വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിവരങ്ങളെല്ലാം നല്‍കിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാകൂ. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്‌ളിക് റിലേഷന്‍സ് ഡിപ്‌ളോമയും അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്‌ളിക് റിലേഷന്‍സ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി. ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല. പ്‌ളസ് ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി, ഡിപ്‌ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലില്‍ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി ഒന്നിന്). ഒരാള്‍ക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. വിശദമായ നോട്ടിഫിക്കേഷന്‍ www.prd.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471- 2518637.

ടെന്‍ഡര്‍
സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷകാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് /കാര്‍ നല്‍കുന്നതിന് തയാറുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് പകല്‍ ഒന്നുവരെ. ഫോണ്‍ : 0468 2325242.

ഊര്‍ജ്ജസംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് കാര്യക്ഷമമായ ഊര്‍ജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കാള്‍ , ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങളും സംഘടനകളും, ഊര്‍ജ്ജകാര്യക്ഷമ ഉല്പന്നങ്ങളുടെ പ്രോത്സാഹകര്‍, ആര്‍ക്കിടെക്ച്ചറല്‍ സ്ഥാപനങ്ങളും ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സള്‍ട്ടന്‍സികളും എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തെ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്കുന്നത്. അവാര്‍ഡ് ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസും ഫലകവും കൂടാതെ ഐഎസ്ഒ 50001, ഊര്‍ജ്ജ ഓഡിറ്റ് എന്നിവ നടപ്പാക്കുന്നതിനുള്ള ആനുകൂല്യങ്ങളും അവാര്‍ഡിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സര്‍ട്ടിഫൈഡ് എനര്‍ജി ഓഡിറ്റര്‍/മാനേജര്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിനുളള സഹായവും ലഭിക്കും. അപേക്ഷ ഫോറങ്ങള്‍ ഇ.എം.സി വെബ്‌സൈറ്റായ www.keralaenergy.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പുരിപ്പിച്ച് [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. ഫോണ്‍: 0471 2594922, 2594924.

ഫീല്‍ഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
കല്ലൂപ്പാറ പഞ്ചായത്തിലെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ശരിയായ വിവരം ഫീല്‍ഡ് പരിശോധന നടത്തി സോഫ്റ്റുവെയറില്‍ ചേര്‍ക്കുന്നതിന് പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ഫീല്‍ഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംങ്), ഐടിഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ , ഐടിഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത അടിസ്ഥാന യോഗ്യതയുള്ളവര്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം ജൂലൈ 31 നകം പഞ്ചായത്താഫീസില്‍ അപേക്ഷ നല്‍കണം. കെട്ടിടം ഒന്നിന്, വിസ്തീര്‍ണ്ണത്തിന് ആനുപാതികമായി, 50 മുതല്‍ 75 രൂപ വരെ ലഭിക്കും. പ്രായപരിധി 40 വയസ്സ്. കല്ലൂപ്പാറ പഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കും ഇരുചക്രവാഹനം ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04692677237.

അപേക്ഷ ക്ഷണിച്ചു
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ പന്തളം തെക്കേക്കര പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേയ്ക്ക് പന്തളം തെക്കേക്കര പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലും പാസാകാത്തവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലും അപേക്ഷിക്കാം. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 നും 46 നും മധ്യേ. പട്ടിതജാതി വര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 49 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. അപേക്ഷ ഫോം പന്തളം ഐസിഡിഎസ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍ : 04734 256765.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ( കമ്പ്യൂട്ടര്‍ സയന്‍സ്) തസ്തികയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ( ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധമാണ്). യോഗ്യതയുള്ളവര്‍ ജൂലൈ 18 ന് രാവിലെ 10 ന് കോളജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 04734 231995.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി...

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ...

ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരുത്തി എളമക്കര പോലീസ്

0
കൊച്ചി: എറണാകുളം എളമക്കരയില്‍ ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന...

ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ...