Monday, April 21, 2025 9:03 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് ലേബര്‍ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന എന്‍ട്രികള്‍ ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതി ജനുവരി 30. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വം നേടിയിട്ടുള്ള ഗാര്‍ഹിക/ കരകൗശല, ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷന്‍ തൊഴിലാളികള്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ അപേക്ഷ തൊഴില്‍വകുപ്പിന്റെ www.lc.kerala.gov.in വെബ്സൈറ്റ് മുഖേന ജനുവരി 30ന് മുമ്പായി സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2 220 248.

ലൈഫ് സര്‍ട്ടിഫിക്കറ്റ്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും അവശതാ പെന്‍ഷന്‍ കൈപ്പറ്റികൊണ്ടിരിക്കുന്നവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി15ന് മുന്‍പായി പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഹാജരാക്കണം. നിശ്ചിത സമയത്തിനുള്ളില്‍ ലൈഫ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാത്തവര്‍ക്ക് കുടിശിക പെന്‍ഷന്‍ അനുവദിക്കുന്നതല്ല. ഫോണ്‍: 0468 2 220 248.

ക്വട്ടേഷന്‍
സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മോജോ കിറ്റിനായി വിവിധ സാമഗ്രികള്‍ (ആക്‌സസറികള്‍) വാങ്ങുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്വട്ടേഷന്‍ ക്ഷണിച്ചു. 2023 ഫെബ്രുവരി ഒന്നിന് വൈകിട്ട് നാല് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫെബ്രുവരി ഒന്നിന് വൈകിട്ട് 4.30ന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0468 2 222 657.

പ്രായോഗിക പരീക്ഷ
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ഡിവി) (കാറ്റഗറി നമ്പര്‍ 19/2021, 20/2021) തസ്തികയുടെ 20/10/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ പ്രായോഗിക പരീക്ഷ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ പരിശോധിക്കുക.പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍: 0468 2 222 665.

ടെലിവിഷന്‍ ജേണലിസം പഠനം
വാര്‍ത്താചാനലില്‍ നേരിട്ട് പരിശീലനം നല്‍കി കൊണ്ടുള്ള പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് (ഒരുവര്‍ഷം) കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാന വര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. തിരുവനന്തപുരം കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കാനുള്ള അവസാന തീയതി ഫെബ്രുവരി എട്ട്. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014. ഫോണ്‍: 9544 958 182.

സ്പര്‍ഷ്: ബോധവല്‍ക്കരണ പരിപാടി ഫെബ്രുവരി നാലിന്
പുതിയ പെന്‍ഷന്‍ സ്പര്‍ഷ് സിസ്റ്റത്തിലേക്ക് മാറ്റപ്പെട്ട പ്രതിരോധ പെന്‍ഷന്‍കാര്‍/ കുടുംബ പെന്‍ഷന്‍കാര്‍/പ്രതിരോധ സിവിലിയന്‍ പെന്‍ഷന്‍കാര്‍/ പ്രതിരോധ സിവിലിയന്‍ കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി ഫെബ്രുവരി നാലിന് രാവിലെ 10.30 മുതല്‍ 11.30 വരെ തിരുവനന്തപുരത്തെ പാങ്ങോട് കരിയപ്പ ഓഡിറ്റോറിയം/കൊളച്ചല്‍ സ്റ്റേഡിയത്തില്‍ വച്ച് കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ് ചെന്നൈ സ്പര്‍ഷ് ഔട്ട്റീച്ച് പ്രോഗ്രാം ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയാകും. ചെന്നൈ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ് റ്റി. ജയസീലന്‍, തിരുവനന്തപുരം സ്റ്റേഷന്‍ കമ്മാന്‍ഡര്‍ ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ എന്നിവര്‍ പങ്കെടുക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ വിമുക്തഭടന്മാര്‍ക്കും, ആശ്രിതര്‍ക്കും ഡിപിഡിഒ പ്രതിനിധികളുമായി നേരിട്ട് ഇടപെടാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എല്ലാ വിമുക്തഭടന്മാരോടും ആശ്രിതരോടും സൈനികക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

മൗനാചരണം
ഗാന്ധിജിയുടെ 75-ാംമത് രക്തസാക്ഷിത്വ വാര്‍ഷികമായ ജനുവരി 30ന് രാവിലെ 11ന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ / സ്വയംഭരണ സ്ഥാപനങ്ങളിലും രണ്ടു മിനിറ്റ് മൗനാചരണം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അഭിമുഖം
പത്തനംതിട്ട ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 155/2020) തസ്തികയുടെ 2022 ഓഗസ്റ്റ് 19ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി 2023 ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനന തീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍: 0468 2 222 665.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു ; അഭിമുഖം ഏപ്രില്‍...

0
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍...

കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

0
കൊല്ലം: കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ...

സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു ; വിൻസിയും ഷൈനും മൊഴി നൽകി

0
കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും...

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

0
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ...