കെഎസ്ആർടിസിക്ക് കടംകൊടുത്ത് കെടിഡിഎഫ്സി മുടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആർടിസിക്ക് കടംകൊടുത്ത് കെടിഡിഎഫ്സി മുടിഞ്ഞു. 777 കോടി രൂപയുടെ വായ്പാ തിരിച്ചടവ് കെഎസ്ആര്‍ടിസി മുടക്കിയതോടെ പൊതുമേഖലാ സ്ഥാപനമായ കെടിഡിഎഫ്സി അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. നാല് വര്‍ഷമായി കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 525 കോടി രൂപയുടെ നിക്ഷേപമാണ് പൊതുജനങ്ങള്‍ക്ക് തിരികെ നല്‍കാനുള്ളത്.

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ദീര്‍ഘകാല വായ്പയില്‍ 211 കോടിയോളം രൂപയും ഹ്രസ്വകാല വായ്പയില്‍ 566 കോടിയോളം രൂപയുമാണ് കെഎസ്ആര്‍ടിസി തിരിച്ചടയ്ക്കാനുള്ളത്. സര്‍ക്കാര്‍ ഗ്യാരണ്ടിയോട് കൂടി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ച തുകയാണ് കെടിഡിഎഫ്സി കെഎസ്ആര്‍ടിസിക്ക് ദീര്‍ഘകാല വായ്പയായി നല്‍കിയത്. അതിനാല്‍തന്നെ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങളുടെ തുക പൊതുജനങ്ങള്‍ക്ക് തിരിച്ചുനല്‍കാന്‍ കോര്‍പറേഷന്‍റെ കയ്യില്‍ പണമില്ല. പ്രതിസന്ധി രൂക്ഷമെന്ന് ചുരുക്കം.

സര്‍ക്കാര്‍ ഉത്തരവുകളുടെ പിന്‍ബലത്തില്‍ ഈടില്ലാതെയാണ് 90 ശതമാനം വായ്പയും കെടിഡിഎഫ്സി കെഎസ്ആര്‍ടിസിക്ക് നല്‍കിയിട്ടുള്ളത്. എന്നിട്ടും പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സഹായിക്കുന്നുമില്ല. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, തിരുവല്ല എന്നിവിടങ്ങളിലായി 55 ജീവനക്കാരാണ് കെടിഡിഎഫ്സിക്കുള്ളത്. കെഎസ്ആര്‍ടിസി എടുത്ത വായ്പാ തിരിച്ചടവ് മുടക്കിയതോടെ കെടിഡിഎഫ്സി അടച്ചുപൂട്ടലിന്‍റെ വക്കിലാണ്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...

ബംഗ്ലാദേശിൽ കനത്ത മഴ : പ്രളയത്തിലും ഉരുൾപൊട്ടലിലും 44 മരണം

0
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത...

ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണലിനെ അമേരിക്കയിൽ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി

0
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഇന്ത്യൻ വംശജയായ പ്രമുഖ ഐടി...