മസ്റ്ററിംഗ്
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെന്‍ഷന്‍ 2024 ഡിസംബര്‍ 31 വരെ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0469 2223069.
—
ഫിറ്റ്‌നസ് ട്രെയിനര്‍
അസാപ് കേരളയുടെ കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 18 വയസ് പൂര്‍ത്തിയായ പത്താം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9496232583, 9495999672.
—
വിവരം പുതുക്കണം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി മുഴുവന്‍ അംഗങ്ങളും ഏകീകൃത ഐഡി കാര്‍ഡ് കൈപ്പറ്റുന്നതിന് അക്ഷയ കേന്ദ്രത്തിലെത്തി എഐഐഎസ് സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യണം. ക്ഷേമനിധി ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, ജനന തീയതി തെളിയിക്കുന്ന രേഖ, കൈയൊപ്പ്, റേഷന്‍ കാര്‍ഡ്, ട്രേഡ് യൂണിയന്‍ അഥവാ അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ തയ്യല്‍ തൊഴിലാളി ആണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നീ രേഖകള്‍ കരുതണം. അവസാന തീയതി ജൂലൈ 31. ഫോണ്‍ : 0468 2320449.
സീറ്റ് ഒഴിവ്
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍മാനേജ്‌മെന്റ് കോഴ്‌സിന്റെ ഒഴിവുളള സീറ്റുകളില്‍ പ്രവേശനം തുടരുന്നു. ഫോണ്‍ : 0469 2961525, 8281905525.
—
റിസോഴ്‌സ് പാനല്‍
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ജില്ലാ റിസോഴ്‌സ് സെന്ററിലേയ്ക്ക് റിസോഴ്‌സ് പാനല്‍ തയ്യാറാക്കുന്നതിന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, ഒക്യുപ്പേഷന്‍ തെറാപിസ്റ്റ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജൂലൈ 10 നകം ലഭ്യമാക്കണം. വിലാസം : ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട. ഫോണ്‍. 0468 2319998.
സ്‌കോള്‍ കേരളയില്‍ യോഗ കോഴ്‌സ്
സ്‌കോള്‍ കേരളയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഹയര്‍ സെക്കന്‍ഡറി / തത്തുല്യ കോഴ്‌സ് വിജയം. പ്രായപരിധി – 17-50. കോഴ്‌സ് ഫീസ് 12000 രൂപ. പ്രവേശന ഫീസ് 500 രൂപ. വെബ് സൈറ്റ് : www.scolekerala.org
ഫോണ്‍ : 0471 2342950, 2342271.
—
യുവസാഹിത്യ ക്യാമ്പ് 2025
യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത-മലയാളത്തില്‍) ജൂലൈ 10നു മുമ്പ് [email protected] ഇ-മെയിലിലോ തപാല്‍മുഖേനയോ അയക്കണം. സ്യഷ്ടി കര്‍ത്താവിന്റെ പേരും മേല്‍വിലാസവും സ്യഷ്ടികളോടൊപ്പം രേഖപ്പെടുത്തണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.റ്റി.പി ചെയ്ത് വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐ.ഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം), ബയോഡേറ്റ, വാട്‌സ്ആപ്പ് നമ്പര്‍ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ 8 ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. വിലാസം: കേരളസംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, സ്വാമിവിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന് പി.ഒ , തിരുവനന്തപുരം-695043. ഫോണ്‍: 0471 -2733139.
—
മസ്റ്ററിംഗ്
കോഴഞ്ചേരി പഞ്ചായത്തില്‍ 2024 ഡിസംബര്‍ 31നകം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ സെന്ററുകള്‍ വഴി പൂര്‍ത്തീയാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.