ടെന്‍ഡര്‍
ഐ.സി.ഡി.എസ്. പ്രോജക്ട് പന്തളം പരിധിയിലെ 91 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 ഉച്ചയ്ക്ക് 02.30. ഫോണ്‍ 04734 292620, 262620.
–
താല്‍ക്കാലിക നിയമനം
ഫിഷറീസ് വകുപ്പിന്റെ പത്തനംതിട്ട കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ പോളച്ചിറ നാഷണല്‍ ഫിഷ് സീഡ് ഫാമില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ഫാം വര്‍ക്കേഴ്സിനെ ആവശ്യമുണ്ട്. യോഗ്യത – ഏഴാം ക്ലാസ്, ഫിഷ് ഫാമിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രാവിണ്യം. ജനനതീയതി, വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖ, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ സഹിതം സെപ്റ്റംബര്‍ 25 ന് രാവിലെ 11 ന് ഫാമില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 9745569181.
റേഡിയോഗ്രാഫര്‍ നിയമനം
അയിരൂര്‍ ജില്ല ആയുര്‍വേദാശുപത്രിയില്‍ റേഡിയോഗ്രാഫര്‍ (എക്‌സ്‌റേ ടെക്‌നീഷ്യന്‍) തസ്തികയില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം സെപ്റ്റംബര്‍ 22ന് രാവിലെ 11 ന് ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04735 231900.
–
സ്‌പോട്ട് അഡ്മിഷന്‍
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ. യിലെ എന്‍.സി.വി.ടി. അംഗീകൃത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സെപ്റ്റംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് പ്രവേശനം നേടണം. ഫോണ്‍ 04792 457496, 9747454553.
ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ടെന്‍ഡര്‍ പറക്കോട് ഐ.സി.ഡി.എസ്. ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് നേരിട്ടോ 7561808538, 9846735203 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
–
കെ – ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ഈ മാസം 17 മുതല്‍
ഡിസംബര്‍ 2025 കെ – ടെറ്റ് വിജ്ഞാപനപ്രകാരം തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ നടത്തിയ പരീക്ഷ വിജയിച്ച് വെരിഫികേഷന്‍ പൂര്‍ത്തീകരിച്ചവരുടെയും മുന്‍വര്‍ഷങ്ങളില്‍ കെ -ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തികരിച്ചവരുടെയും സര്‍ട്ടിഫിക്കറ്റ് വിതരണം ഈ മാസം 17 മുതല്‍ തിരുവല്ല ജില്ല വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടത്തും.
–
ടെന്‍ഡര്‍
മല്ലപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്ടിനുകീഴിലെ 133 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍/ക്വട്ടേഷന്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അവസാന തീയതി ഒക്ടോബര്‍ ഒന്ന്. ക്വട്ടേഷന്‍ അവസാന തീയതി സെപ്റ്റംബര്‍ 23. ഫോണ്‍ 9946457202, 9656894481.
































