വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം
ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛതാ ഹി സേവാ 2026, ഗാന്ധി ജയന്തി കാമ്പയിനുകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. ശുചിത്വ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതും പങ്കാളിത്തം ഉറപ്പാക്കുന്നതുമാണ് മത്സരത്തിന്റെ ലക്ഷ്യം. ശുചിത്വം, മാലിന്യ സംസ്‌കരണം, പരിസ്ഥിതി സംരക്ഷണം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍. വിജയികള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ 8129557741, 9495913667 എന്നീ നമ്പറുകളില്‍ വിളിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ഒക്ടോബര്‍ മൂന്ന്.
ബോര്‍ഡ് നീക്കം ചെയ്യണം
ഏഴംകളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഫ്ലക്‌സുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ അടിയന്തിരമായി ബന്ധപ്പെട്ടവര്‍ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം പഞ്ചായത്ത് അവ നീക്കം ചെയ്ത് നിയമാനുസൃത പിഴ ഈടാക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
–
ബോര്‍ഡ് നീക്കം ചെയ്യണം
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പൊതുറോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അനധികൃതമായി ബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍ ഫ്‌ളക്‌സുകള്‍ എന്നിവ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ ഏഴ് ദിവസത്തിനകം നീക്കം ചെയ്യേണ്ടതും അല്ലാത്ത പക്ഷം ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് പിഴ ഈടാക്കുന്നതും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ക്വിസ് മത്സരം നടന്നു
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും പൊതു വിജ്ഞാനവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പത്തനംതിട്ട ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായുള്ള ഗാന്ധിജയന്തി ക്വിസ് മത്സരം നടത്തി. തോട്ടക്കോണം സര്‍ക്കാര്‍ എച്ച്.എസ്.എസ്. ലെ വിദ്യാര്‍ഥികളായ ഷിഹാദ് ഷിജു, ശ്രീനന്ദ് എസ്.നായര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും ആറന്മുള സര്‍ക്കാര്‍ വി.എച്ച്.എസ്.ഇ യിലെ വിദ്യാര്‍ഥികളായ ആര്‍ദ്ര ലക്ഷ്മി, എം.ദേവദര്‍ശന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കോന്നി സര്‍ക്കാര്‍ എച്ച്.എസ്.എസ്. ലെ വിദ്യാര്‍ഥികളായ അഞ്ജന സുനില്‍, അതുല്യ പ്രകാശ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ടീമിന് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മെമെന്റോയും നല്‍കി ആദരിച്ചു. ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ ടീമുകള്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.
പ്രിസം 2026 അഭിമുഖം സെപ്റ്റംബര്‍ 30 ന്
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലകളില്‍ പ്രിസം പദ്ധതിയിലേയ്ക്ക് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്മാരെ എംപാനല്‍ ചെയ്യുന്നതിനായി സെപ്റ്റംബര്‍ 30 ന് അഭിമുഖം നടത്തും. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ വിജയികളായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനുള്ള അറിയിപ്പ് എസ്.എം.എസ്., വാട്സ് ആപ്പ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. പ്രിസം പാനലിസ്റ്റുകളായി പത്തനംതിട്ട ജില്ലയില്‍ നിയമിക്കപ്പെടുന്നതിന് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പരീക്ഷ ഹാള്‍ ടിക്കറ്റ്, അപേക്ഷയില്‍ വ്യക്തമാക്കിയിരുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സെല്‍ഫ് അറ്റസ്റ്റഡ് കോപ്പി എന്നിവ സഹിതം 12.30 ന് അഭിമുഖത്തിന് ഹാജരാകണം. വിലാസം – കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ഐ ആന്റ് പി.ആര്‍.ഡി., കോട്ടയം കളക്ടറേറ്റ് ഒന്നാം നില. ഫോണ്‍ – 0481 2561030.
ഗാന്ധിജയന്തി : ചിത്രരചന, ക്വിസ് മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ 4 വരെ രജിസ്റ്റര്‍ ചെയ്യാം
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിയന്‍ ദര്‍ശനങ്ങളെയും ആശയങ്ങളെയും അടിസ്ഥാനമാക്കി നടത്തുന്ന ചിത്രരചനാ മത്സരം, ക്വിസ് മത്സരം എന്നിവയ്ക്ക് ഒക്ടോബര്‍ 4 വരെ രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ത്ഥികള്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര്, ഏതു മല്‍സരത്തിലാണ് പങ്കെടുക്കുന്നത് എന്നിവ – ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഒക്ടോബര്‍ 4ന് മുമ്പായി 9400360895 എന്ന വാട്ട്‌സാപ്പ് നമ്പറില്‍ മെസേജ് ചെയ്‌ത് രജിസ്റ്റര്‍ ചെയ്യാം. ഫോണില്‍ വിളിച്ചും രജിസ്റ്റര്‍ ചെയ്യാം.ഫോണ്‍ – 0468 2222657. ഒക്ടോബര്‍ ആറിന് പത്തനംതിട്ട മാര്‍ത്തോമ്മ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് രാവിലെ 10 മണിക്ക് ക്വിസ് മല്‍സരവും ഉച്ചയ്ക്ക് 2 മണിക്ക് ചിത്രരചന മത്സരവും നടക്കുക.
പഠനമുറി പദ്ധതിയിലേക്ക് അപേക്ഷിക്കാം
ജില്ലയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കുന്ന പഠനമുറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, ടെക്‌നിക്കല്‍, സ്‌പെഷ്യല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 1000 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 19. ജില്ലയില്‍ 300 പഠനമുറികള്‍ ഈ വര്‍ഷം നിര്‍മിക്കും. 2,00,000 രൂപയാണ് ധനസഹായം. ബന്ധപ്പെട്ട ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമും വിവരങ്ങളും പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍ – പത്തനംതിട്ട – 0468 2322712, പന്തളം 8547630045, പറക്കോട് 9188920056, കോയിപ്രം 8547630041, മല്ലപ്പള്ളി 8547630039, പുളിക്കീഴ് 8547630040, റാന്നി: 8547630043, കോന്നി 8547630044, ഇലന്തൂര്‍ 8547630042, തിരുവല്ല 8547630038.
–
കോന്നി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ മൂന്നിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ മൂന്ന് രാവിലെ 11 ന് താലൂക്ക് ഓഫീസില്‍ ചേരും.
–
വാഹനം ആവശ്യമുണ്ട്
ജില്ല വനിത ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടാകരുത്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15 ഉച്ചയ്ക്ക് 12.30. ഫോണ്‍ 0468 2966649.
–
പ്രവേശനം
കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സില്‍ പ്രവേശനം. ഫോണ്‍ 9495999688, 7592967323.


































