അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഫിസിക്സ്, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
—-
ലക്ചറര്‍ ഇന്‍ ഫിസിക്സ് – യോഗ്യത :55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം(നെറ്റ് അഭിലഷണീയം) അഭിമുഖം: ജൂലൈ 13 ന് രാവിലെ 10 ന്
—-
ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ് – യോഗ്യത :55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം(നെറ്റ് അഭിലഷണീയം) അഭിമുഖം: ജൂലൈ 13 ന് രാവിലെ 11 ന്
—–
ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ് – യോഗ്യത :55ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം(നെറ്റ് അഭിലഷണീയം) അഭിമുഖം: ജൂലൈ 13 ന് പകല്‍ 12 ന്
—–
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ – യോഗ്യത :ഫസ്റ്റ് ക്ലാസ് പിജിഡിസിഎ അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്. അഭിമുഖം: ജൂലൈ 12 ന് രാവിലെ 10 ന്
—–
താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ :04862 297617, 8547005084, 9744157188.
പാരാ വെറ്ററിനറി സ്റ്റാഫ് നിയമനം
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന സിഎസ്എസ്-എല്‍എച്ച് ആന്റ് ഡിസിപി പദ്ധതി പ്രകാരം രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി പാരാ വെറ്ററിനറി സ്റ്റാഫ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍(സ്ഥിരനിയമനം അല്ല) വാക്ക്- ഇന്‍-ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക് അടൂര്‍), മല്ലപ്പള്ളി (വെറ്ററിനറി ഹോസ്പിറ്റല്‍, മല്ലപ്പള്ളി) എന്നീ ബ്ലോക്കുകളിലേക്കാണ് നിയമനം. വാക്ക്- ഇന്‍-ഇന്റര്‍വ്യൂ പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാമൃഗസംരക്ഷണ ഓഫീസില്‍ ജൂലൈ ഏഴിന് രാവിലെ 11 മുതല്‍ നടത്തും. ഫോണ്‍ :04682322762 .
—-
യാത്രാസൗജന്യം സംബന്ധിച്ച യോഗം 20 ന്
2023-24 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം ജൂലൈ 20 ന് രാവിലെ 11 ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പത്തനംതിട്ട ആര്‍ടിഒ എ.കെ ദിലു അറിയിച്ചു.
—–
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0468 2322014
സംരംഭകത്വ വര്‍ക്‌ഷോപ്പ്
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വര്‍ക്‌ഷോപ്പ് ജൂലൈ 19 മുതല്‍ 21 വരെ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കയറ്റുമതി ഇറക്കുമതി മേഖലയിലെ അവസരങ്ങളെക്കുറിച്ചുളള വര്‍ക്ഷോപ്പില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, വിവിധ ഇന്‍ഡസ്ട്രി എക്സ്പെര്‍ട്സ് തുടങ്ങിയവര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. വര്‍ക്ഷോപ്പില്‍ ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക് , ക്രഡിറ്റ് റിസ്‌ക് മാനേജ്മെന്റ് , എക്സ്പോര്‍ട്ട് ഫിനാന്‍സ് ആന്റ് റിസ്‌ക് മാനേജ്മെന്റ് , അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്‌സും, എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 2950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ , സര്‍ട്ടിഫിക്കേഷന്‍ , ഭക്ഷണം, താമസം ഉള്‍പ്പടെ). താല്‍പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി ജൂലൈ 11 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2532890/2550322/9605542061.
സീറ്റ് ഒഴിവ്
മാരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബയോളജി സയന്‍സ്, കൊമേഴ്സ് (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) വിഭാഗത്തില്‍ ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുളള പത്താം ക്ലാസ് പാസായ കുട്ടികള്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9846772732, 9446115178, 9746557136.
—-
ടെന്‍ഡര്‍
പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ടിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കുട്ടികള്‍ക്ക് നല്‍കുവാനായി കോഴിമുട്ട, പാല്‍ എത്തിച്ചു നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ജൂലൈ 12 ന് പകല്‍ മൂന്നിന് മുന്‍പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0469-2610016.
—-
ബോര്‍ഡുകള്‍ നീക്കം ചെയ്യണം
പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗത്തിന്റെ അധീനതയില്‍ വരുന്ന വിവിധ റോഡുകളില്‍ അനധികൃത കച്ചവടക്കാര്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന ബോര്‍ഡുകള്‍, ഇറക്കുകള്‍, നിര്‍മാണ സാമഗ്രികള്‍ , മറ്റ് അനധികൃത കയ്യേറ്റങ്ങള്‍ എന്നിവ ഉടന്‍ മാറ്റണമെന്നും അല്ലാത്ത പക്ഷം ഡിപ്പാര്‍ട്ട്മെന്റ് നേരിട്ടു തന്നെ കയ്യേറ്റങ്ങള്‍ മാറ്റുന്നതും ആയതിന്റെ ചെലവുകള്‍ കയ്യേറ്റക്കാരില്‍ നിന്നും ഈടാക്കുന്നതുമാണെന്ന് പത്തനംതിട്ട പൊതുമരാമത്ത വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അഡ്ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടേഴ്സിന്റെ നിയമനം
പത്തനംതിട്ട ജില്ലയില്‍ നിലവില്‍ ഒഴിവുളള അസിസ്റ്റന്റ് സര്‍ജന്‍ / കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ഏഴിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.ഫോണ്‍ : 0468 2222642.
——-
ക്വട്ടേഷന്‍
ലൈഫ് മിഷന്റെ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ തയാറുള്ള കാറുടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷന്‍ എന്ന മേലെഴുത്തോട് കൂടി ക്വട്ടേഷനുകള്‍ ജൂലൈ 12 ന് പകല്‍ 2.30 ന് മുമ്പായി പത്തനംതിട്ട ദാരിദ്ര്യലഘൂകരണ വിഭാഗത്തിലുള്ള ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
——
റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പുരുഷന്‍) (കാറ്റഗറി നം. 538/19) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
വായിച്ച് വളരുക ക്വിസ് മത്സരവും ചിത്രരചനാ മത്സരവും ജൂലൈ എട്ടിന്
വിദ്യാഭ്യാസ വകുപ്പിന്റെയും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വായിച്ച് വളരുക ക്വിസ് മത്സരവും ചിത്രരചനാ മത്സരവും(കളറിംഗ്) ജൂലൈ എട്ടിന് രാവിലെ 9.30ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍ തലത്തിലും ക്വിസ് മത്സരവും എല്ലാ പ്രൈമറി (എല്‍പി) സ്‌കൂള്‍ തലത്തിലും ചിത്രരചനാ മത്സരവും(കളറിംഗ്) നടത്തി ഇതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ നല്‍കിയ കത്തുമായി ജില്ലാതല മത്സരത്തിനായി ഹാജരാകണം. ഫോണ്‍: 9446443964.
——
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് ഒദ്യോഗികാവശ്യത്തിനായി ഇന്ധനം ഉള്‍പ്പെടെ ഒരു മാസം 1000 കിലോമീറ്റര്‍(1000 കി.മീറ്ററിന് മുകളില്‍ വരുന്ന ദൂരത്തിന് സര്‍ക്കാര്‍ അംഗീകരിച്ച കിലോമീറ്റര്‍ ചാര്‍ജ്) ഓടുന്നതിന് ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സി വാഹനങ്ങള്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി സ്ഥാപനങ്ങള്‍ /സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468 2214369.