സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സി – ഡിറ്റില്‍ മാധ്യമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി – ഡിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റഗ്രേറ്റഡ് കോഴ്സുകളായ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് ഒക്ടോബര്‍ 25 ന് മുന്‍പ് കമ്മ്യൂണിക്കേഷന്‍ കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ് : https://mediastudies.cdit.org/. ഫോണ്‍  9961491540, 8547720167.

ഐ.എച്ച്.ആര്‍.ഡി. സെമസ്റ്റര്‍ പരീക്ഷ  ഡിസംബറില്‍
ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ (2018 സി.സി.എല്‍.ഐ.എസ്. സപ്ലിമെന്ററി, 2020, 2024 സ്‌കീം) ഡിസംബറില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന / പഠിച്ചിരുന്ന സെന്‍ററുകളില്‍ നവംബര്‍ ഏഴ് വരെ ഫൈന്‍ കൂടാതെയും നവംബര്‍ 16 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അപേക്ഷ ഫോം സെന്ററില്‍ ലഭിക്കും. പരീക്ഷ ടൈം ടേബിള്‍ നവംബര്‍ അവസാന വാരം പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ്   http://www.ihrd.ac.in/  ഫോണ്‍  0471 2322985, 2322501.

വിമുക്ത ഭടന്മാര്‍ക്ക് സൗജന്യ നിയമസഹായ ക്ലിനിക് 17 ന്
ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ല സൈനിക ക്ഷേമ ഓഫീസില്‍ വിമുക്ത ഭടന്‍മാര്‍ക്ക് ആവശ്യമായ നിയമസഹായ സേവനം ലഭ്യമാക്കുന്നതിന് ഒക്ടോബര്‍ 17 ന് രാവിലെ 11 മുതല്‍ സിറ്റിംഗ് നടത്തും. ഫോണ്‍  0468 2961104.
–
ടെന്‍ഡര്‍
റാന്നി താലൂക്ക് ആശുപത്രിയില്‍ കാസ്പ്, ജെ.എസ്.എസ്.കെ., ആര്‍.ബി.എസ്.കെ., എ.കെ., മെഡിസെപ്പ്, ട്രൈബല്‍ പദ്ധതികളില്‍പ്പെട്ട രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 29 രാവിലെ 11 മണി വരെ. ഫോണ്‍  9188522990.

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ 14 ഉം അസിസ്റ്റന്റ് കോര്‍ഡിനേറ്ററുടെ 52 ഉം പ്രതീക്ഷിത ഒഴിവുകളാണുളളത്. നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്കും ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പള സ്‌കെയില്‍ ഉളളതുമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. മാതൃ വകുപ്പില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജ്ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി.ഓ., തിരുവനന്തപുരം – 695011 വിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. വിവരങ്ങള്‍ക്ക് www.kudumbashree.org സന്ദര്‍ശിക്കുക.

ഗതാഗത നിരോധനം
തിരുവല്ല നിരത്ത് വിഭാഗത്തിന്റെ  അധീനതയിലുള്ള മഞ്ഞാടി – ആമല്ലൂര്‍ റോഡില്‍ എ.വി.എസ്. ഫ്‌ളാറ്റിന് സമീപമുള്ള റോഡിന് ഇരുവശവും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 17 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചുവരെ റോഡ് പൂര്‍ണമായി അടച്ചിടുമെന്ന് തിരുവല്ല പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍  0469 2633454.
–
അറിയിപ്പ്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഒക്ടോബര്‍ 17,18,19 തീയതികളില്‍ നിശ്ചയിച്ചിരുന്നതില്‍ ഒക്ടോബര്‍ 19 പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ അന്നേ ദിവസം നടത്താനിരുന്ന അത്‌ലറ്റിക്, കലാമത്സരങ്ങള്‍, സമാപന യോഗം എന്നിവ ഒക്ടോബര്‍ 24 ന് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര മോദിയും അമിത് ഷായും ഭയന്ന് നിൽക്കുകയാണ് ; പ്രതിഷേധം ശക്തമായി തുടരുമെന്ന് പ്രകാശ്...

0
തിരുവനന്തപുരം : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഐക്യദാർഢ്യ സമരത്തിൽ കേന്ദ്രസർക്കാരിനെതിരെ...

മാനവീയം വീഥിയിലെ ഗ്യാനേഷ് വിരുദ്ധ പ്രതിഷേധം ; വിശദീകരണം തേടുമെന്ന് മേയർ

0
തിരുവനന്തപുരം : മാനവീയം വീഥിയിലെ ഗ്യാനേഷ് കുമാര്‍ വിരുദ്ധ പ്രതിഷേധ പരിപാടിയിലെ...

ജെഡിയു പരാതി നൽകിയത് ഞെട്ടിക്കുന്നത് ; സിജെപി നേതാക്കൾക്കെതിരായ നടപടിയിൽ പ്രതിഷേധമറിയിച്ച് സന്തോഷ് കുമാർ...

0
ന്യൂഡൽഹി: സിജെപി നേതാക്കൾക്കെതിരെ ജെഡിയു നൽകിയ പരാതി പിൻവലിക്കാൻ നേതാക്കളോട് ആവശ്യപ്പെടണമെന്ന്...

വിജയദശമി ദിനത്തിൽ തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ നാല് കുട്ടികളെ മുൻകൂട്ടി എഴുത്തിനിരുത്തി മുഖ്യമന്ത്രി വി ഡി...

0
തിരുവനന്തപുരം : വിദ്യാരംഭ ദിനമായ വിജയദശമി ദിനത്തിൽ തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ നാല്...