Friday, January 31, 2025 7:10 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പത്തംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി (വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍) ആറുശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈററില്‍ നിന്നും അപേക്ഷാ ഫാറം ലഭിക്കും. പുരിപ്പിച്ച അപേക്ഷാ ഫാറം ആവശ്യമായ രേഖകള്‍ സഹിതം പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ, ജില്ലാ കോര്‍ഡിനേറ്റര്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, കണ്ണങ്കര, പത്തംതിട്ട 689645 എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍ : 8281552350.

പൊതുലേലം
കുളനട ഗ്രാമപഞ്ചായത്തിലെ വിവിധ ഇനങ്ങളുടെ പൊതുലേലം ഫെബ്രുവരി 15 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുമെന്ന് കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 260272.

പിഎസ്സി അഭിമുഖം
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നം.659/2021) തസ്തികയിലെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി 21 ന് തിരുവനന്തപുരം ആസ്ഥാന പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും.

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം)(ബൈ ട്രാന്‍സ്ഫര്‍)(കാറ്റഗറി നം:706/2022) തസ്തികയിലെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി 22 ന് കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച് എസ് എം എസ് , പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2222665.

വനിത കമ്മീഷന്‍ മെഗാ അദാലത്ത് 15 ന്
കേരള വനിത കമ്മീഷന്‍ മെഗാ അദാലത്ത് 15 ന് തിരുവല്ല വൈ.എം.സി.എ ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.

സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ പ്രവേശനം
ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തൊഴില്‍ നൈപുണി വികസന കേന്ദ്രത്തില്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുന്ന ഡ്രോണ്‍ സര്‍വീസ് ടെക്നീഷ്യന്‍, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ എന്നീ കോഴ്സുകളിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. പത്താംക്ലാസ് വിജയിച്ച 15 നും 23 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 25. പ്രവേശനം സൗജന്യം. അപേക്ഷ ഫെബ്രുവരി 19 ന് അകം സ്‌കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 9446556126.

ട്രൈബല്‍ കോളനി സന്ദര്‍ശനം
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ കാര്യക്ഷമമായ നടത്തിപ്പ് വിലയിരുത്തുന്നതിനായി സംസ്ഥാന ഫുഡ് കമ്മീഷന്‍ ഫെബ്രുവരി 13,14,15 തീയതികളില്‍ കോന്നി, റാന്നി താലൂക്കുകളിലെ ളാഹ, ഗവി പൊന്നമ്പലമേട് എന്നിവിടങ്ങളിലെ ട്രൈബല്‍ കോളനിയില്‍ സന്ദര്‍ശനം നടത്തും.

ജില്ലാ ആസൂത്രണ സമിതി യോഗം 14 ന്
ജില്ലാ ആസൂത്രണ സമിതി യോഗം 14 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂ ന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9 മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായം 50 വയസ്. ഫോണ്‍ :04682 344823,2344803

ടെന്‍ഡര്‍ ക്ഷണിച്ചു
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആവശ്യത്തിന് ഫ്ളോര്‍ ക്ലീനര്‍, ഹാന്‍ഡ് വാഷ്, ടോയ്ലെറ്റ് ക്ലീനര്‍ , ഗ്ലാസ് ക്ലീനര്‍, ഹൈപ്പോക്ലോറൈറ്റ് സൊല്യൂഷന്‍ തുടങ്ങിയ ക്ലീനിംഗ് മെറ്റീരിയല്‍സ് മാര്‍ച്ച് ഒന്നുമുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍. 0468 2214108.

ടെന്‍ഡര്‍ ക്ഷണിച്ചു
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ 37 എസി മെഷീനുകളുടെ അറ്റകുറ്റപണികള്‍ക്ക് മാര്‍ച്ച് ഒന്നിന് എഎംസി എടുക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍. 0468 2214108.

ടെന്‍ഡര്‍ ക്ഷണിച്ചു
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആവശ്യത്തിന് ജൈവമാലിന്യ കവര്‍ മാര്‍ച്ച് ഒന്നുമുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായവ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍. 0468 2214108.

ടെന്‍ഡര്‍ ക്ഷണിച്ചു
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒ. പി. വിഭാഗത്തിലേക്ക് മാര്‍ച്ച് ഒന്നു മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായ ഒ.പി. /കാഷ്വാലിറ്റി ടിക്കറ്റുകള്‍ /ബില്‍ പേപ്പര്‍ (അച്ചടിച്ച കമ്പ്യൂട്ടര്‍ ഷീറ്റുകള്‍) വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍. 0468 2214108.

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് അധിഷ്ഠിത ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ഗൈഡ് കോഴ്സ് ഉടന്‍ ആരംഭിക്കുന്നു. താല്‍പ്പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ 04682270243, 08330010232 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഖാദി പ്രദര്‍ശന വിപണന മേള
പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഖാദി തുണിത്തരങ്ങളുടേയും ഗ്രാമവ്യവസായ ഉത്പന്നങ്ങളുടേയും പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക അധ്യക്ഷനായിരുന്നു. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ് കുമാര്‍, അസി.രജിസ്ട്രാര്‍ റ്റി.എസ് പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വന്‍ഷന്‍ ഏരിയായില്‍ ബേബികെയര്‍ കിഡ്സ് ഷോപ്പിന് സമീപത്ത് ക്രമീകരിച്ചിരിക്കുന്ന സെയില്‍സ് വാഹനത്തില്‍ വിവിധ ഖാദി തുണിത്തരങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുള്ളതായും മേള 18 വരെ ഉണ്ടായിരിക്കുന്നതാണെന്നും പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

പരീക്ഷാ കൗണ്‍സിലിംഗ് 13ന്
സ്‌കോള്‍ കേരള മുഖാന്തിരം 2023-25 ബാച്ചില്‍ രജിസ്ട്രേഷന്‍ നേടി പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പരീക്ഷ സംബന്ധമായ ആശങ്കകള്‍ ഇല്ലാതാക്കുന്നതിന് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും പ്രാപ്തരാക്കാന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സുമായി ചേര്‍ന്ന് സ്‌കോള്‍ കേരള കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു. നാളെ (13) മുട്ടത്തുകോണം എസ്എന്‍ഡിപി എച്ച്എസ്എസില്‍ ഒരു മണിക്ക് നടക്കുന്ന കൗണ്‍സിലിംഗ് ക്ലാസില്‍ സ്‌കോള്‍ കേരള വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍. 0471 2342271

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരാമര്‍ശം അംഗീകരിക്കാന്‍ ആകില്ല ; സോണിയ ഗാന്ധിയുടെ പരാമര്‍ശം രാഷ്ട്രപതിയുടെ അന്തസിനെ കളങ്കപ്പെടുത്തുന്നത് :...

0
ഡല്‍ഹി: ബജറ്റ് സമ്മേളനത്തിനിടെ രാഷ്ട്രപതിയുടെ അഭിസംബോധനയേക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി...

വഴിയോരത്ത് രാത്രി ഉറങ്ങുന്നവര്‍ക്ക് അഭയമാകാന്‍ നൈറ്റ് ഷെല്‍ട്ടര്‍

0
കൊച്ചി : നഗരത്തില്‍ രാത്രിയില്‍ വഴിയോരത്ത് ഉറങ്ങുന്നവര്‍ക്കായി നൈറ്റ് ഷെല്‍ട്ടര്‍. ജില്ലാ...

ഏഴ് എ.എ.പി എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു

0
ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഏഴ് എ.എ.പി എം.എൽ.എമാർ പാർട്ടിയിൽ...

കേരള വനിതാ കോൺഗ്രസ് (എം) കാരുണ്യ ദിനാചാരണം നടത്തി

0
തിരുവല്ല: രാഷ്ട്രീയ പ്രവർത്തനം കാരുണ്യത്തിന്റെ ബഹിർസ്ഫുരണമായിരിക്കണമെന്ന് പഠിപ്പിച്ച യശശരീരനായ കെ എം...