Sunday, December 3, 2023 12:51 pm

‘കാരുണ്യ’യോട് കരുണ കാട്ടാതെ സര്‍ക്കാര്‍ ; പ്രതിസന്ധിയിലാകുന്നത് സാധാരണക്കാരന്‍റെ ചികിത്സ

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന്‍റെ എല്ലാ മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില വര്‍ധനവും മറ്റും കാരണം ജനങ്ങള്‍ വലയുന്നതിനിടെയാണ് ചികിത്സ മേഖലയിലും പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. 45 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സഹായകമാകുന്ന കാരുണ്യ ചികിത്സ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നതാണ് ഏറ്റവും ഒടുവില്‍ ജനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. കുടിശ്ശികയായി ലഭിക്കാനുള്ള 300 കോടി രൂപ ലഭിക്കാത്തതിനാലാണ് സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്നാണ് വിശദീകരണം.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ആറുമാസം മുതൽ ഒരു വർഷം വരെയുള്ള കുടിശികയാണ് ആശുപത്രികൾക്ക് ഇതുവഴി സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത്. ഇത് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ പലതവണ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റുകൾ പറയുന്നത്. മുഖ്യമന്ത്രിക്കടക്കം സംഘടനകള്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്. നേരത്തെ 450ലധികം ആശുപത്രികളായിരുന്നു കാരുണ്യ പദ്ധതിയില്‍ പങ്കാളികളായിരുന്നത്. എന്നാല്‍ പണം അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്‌ച്ച വരുത്തിയതോടെ ഇത് 350 ആയി കുറഞ്ഞു. ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രികള്‍ കൂടി പിന്മാറാനൊരുങ്ങുന്നത്.

ആശുപത്രികളുടെ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം 45 ലക്ഷത്തോളം വരുന്ന സാധാരണക്കാരായ കുടുംബങ്ങളുടെ ചികിത്സയെയാണ് നേരിട്ട് പ്രതികൂലമായി ബാധിക്കുക. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് കുടിശിക അനുവദിക്കുന്നതിൽ കാലതാമസം എന്നാണ് സർക്കാറിന്‍റെ ഔദ്യോഗിക വിശദീകരണമെങ്കിലും സ്വയം പരാജയങ്ങള്‍ മറയ്‌ക്കാനും സര്‍ക്കാര്‍ ഇതിനെ കൂട്ടുപിടിക്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്. ആരോഗ്യ വകുപ്പിനും ഇതിന് വ്യക്തമായൊരു വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ‘കാരുണ്യ’യില്ലാതെ സാധാരണക്കാരന്‍റെ ചികിത്സ വഴിമുട്ടി നില്‍ക്കുമ്പോഴാണ് വീണ്ടും കടമെടുക്കുമെന്നും വികസനമാണ് ലക്ഷ്യമെെന്നുമുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രഖ്യാപനമെത്തുന്നത് എന്നതും ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടിങ് യന്ത്രത്തെ പഴിച്ച് കോണ്‍ഗ്രസ് രംഗത്ത് ; കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

0
ഡൽഹി : നാലു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്നിടങ്ങളില്‍...

ഗ്ലാസ്ഗോ വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു

0
ഗ്ലാസ്‌ഗോ : സമീപ കാലത്തെങ്ങും ഉണ്ടാകാത്ത വിധത്തിലുള്ള കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന്...

26 ഓസ്കര്‍ എന്‍ട്രികള്‍ രാജ്യാന്തര ചലച്ചിത്ര മേളയിൽ

0
തി​രു​വ​ന​ന്ത​പു​രം: 26 രാ​ജ്യ​ങ്ങ​ളു​ടെ ഓ​സ്ക​ര്‍ എ​ന്‍ട്രി​ക​ള്‍ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ര​ദ​ര്‍ശി​പ്പി​ക്കും....

സംസ്കൃത സർവ്വകലാശാലയിൽ ഐടി വിഭാ​ഗത്തിൽ ഒഴിവുകൾ ; ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഡിസംബർ...

0
കൊച്ചി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഐ ടി വിഭാഗത്തിൽ ഒഴിവുള്ള...