ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതമാക്കാൻ സർക്കാർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സ്‌കൂളില്‍ കുട്ടികള്‍ കൃത്യമായി ഹാജരാകുന്നുണ്ടോയെന്ന് ഇനി തദ്ദേശസ്ഥാപനങ്ങളും പരിശോധിക്കും. തങ്ങളുടെ പരിധിയിലെ സ്‌കൂളുകളിലെ കുട്ടികളുടെ രജിസ്റ്റര്‍ സൂക്ഷിക്കാനും ഹാജര്‍നില മനസ്സിലാക്കി ആവശ്യമെങ്കില്‍ ഇടപെടാനുമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം. സംസ്ഥാനത്തെ ലഹരിവിരുദ്ധ കര്‍മപദ്ധതിയുടെ ഭാഗമായാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിക്കച്ചവടം നടത്തുന്നതും കുട്ടികള്‍ ലഹരിവലയില്‍പ്പെടുന്നതും പൂര്‍ണമായും തടയുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പഞ്ചായത്ത്/നഗരസഭാ തല ജനജാഗ്രതാസമിതി വിളിച്ചുചേര്‍ത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. തദ്ദേശസ്ഥാപനതലത്തില്‍ ജനപ്രതിനിധികളുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കണം.

മയക്കുമരുന്ന് വില്‍ക്കുന്ന കടകള്‍ കണ്ടെത്തി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുക, സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ സിഗരറ്റോ മറ്റ് ലഹരി ഉത്പന്നങ്ങളോ വില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.ഒക്ടോബര്‍ 31-നുള്ളില്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കമ്യൂണിറ്റി വിജിലന്റ് ഗ്രൂപ്പുകള്‍ രൂപവത്കരിക്കണം.ഇവരുടെ നേതൃത്വത്തിലാണ് നിരീക്ഷണ, റിപ്പോര്‍ട്ടിങ് സംവിധാനം ഒരുക്കുക. ഡിസംബര്‍ 31-നുള്ളില്‍ ‘ആല്‍ക്കഹോളിക് അനോണിമസ്’ ഗ്രൂപ്പിന്റെ മാതൃകയില്‍ ‘ഡീ-അഡിക്ടഡ് അനോണിമസ്’ ഗ്രൂപ്പുകള്‍ ബ്ലോക്ക് തലത്തില്‍ രൂപവത്കരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

പാളയം പ്രദീപിനെയും എസ്. സജാദിനെയും സസ്പെൻഡ് ചെയ്ത് കെപിസിസി

0
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹ​രിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി....

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

കല്ലാടി ദുരന്തത്തിന് രണ്ട് മാസം ; വിദഗ്ധ സമിതി റിപ്പോർട്ടിനായി കാത്ത് വയനാട് തുരങ്കപാത...

0
വയനാട് : കല്ലാടിയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിക്കുകയും...