മത്സ്യകൃഷി നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും : അഡ്വ.പഴകുളം മധു എം.എല്‍.എ.

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്വയം തൊഴിൽ കണ്ടെത്തുന്നതിന്‍റെ ഭാഗമായി മത്സ്യകൃഷി നടത്തുന്നവർക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് അഡ്വ.പഴകുളം മധു എം.എൽ.എ. പറഞ്ഞു. പൊതുജലാശയങ്ങളിലെ മത്സ്യ സംരക്ഷണത്തിനും മത്സ്യോത്പാദന വർധനവിനും വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന കേരള റിസർവോയർ ഡെവലപ്പ്മെന്‍റ് പ്രോജക്ടിന്‍റെ ഭാഗമായി പമ്പ റിസർവോയറിലെ റാന്നി പെരുനാട് മുക്കം കോസ്‌വേ, മണിയാർ റിസർവോയറിലെ നെടുമൺ മൂഴിക്കടവ് എന്നിവിടങ്ങളിൽ നടന്ന മത്സ്യവിത്ത് നിക്ഷേപം ഉത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റാന്നി നിയോജക മണ്ഡലത്തിൽ മത്സ്യ കൃഷിക്ക് അനുയോജ്യമായ കലാവസ്ഥയാണുള്ളതെന്നും ദേശസാത്കൃത ബാങ്കുകൾ ഇത്തരം സംരംഭങ്ങളോട് സഹായകരമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മധു അധ്യക്ഷത വഹിച്ചു. 2,00000 കാർപ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി സാബു ഓലിക്കൽ, പെരുനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ രജനി ബാലൻ, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.അനിൽകുമാർ, പത്തനംതിട്ട ജില്ലാ ഫിഷറീസ് ഓഫീസർ മിലി ഗോപിനാഥ്, മത്സ്യ ഭവൻ ഓഫീസർ രഞ്ജിനി പി.കെ. എന്നിവർ പ്രസംഗിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെയും പ്രക്ഷോഭം തുടരുമെന്ന് സിജെപി ; അടച്ചിട്ടിരുന്ന 45 മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിച്ചു

0
ഡൽഹി: ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ തുറന്നു. ഇന്ന് രാവിലെ മുതൽ അടച്ചിട്ട...

ദില്ലിയിലെ പോലീസ് നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ.; കോടതിയലക്ഷ്യ ഹർജി നാളെ കോടതിയിൽ

0
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക്...

റിയാദ് വിമാനത്താവളത്തിൽ സ്ഫോടനമെന്ന് അഭ്യൂഹം; യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

0
ജിദ്ദ: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക്...

സിജെപി മുംബൈ തലവനെ മർദ്ദിച്ചതായി പരാതി; നേതാവ് ആശുപത്രിയിൽ, പോലീസിനെതിരെ ആഞ്ഞടിച്ച് പ്രവർത്തകർ

0
മുംബൈ: സിജെപിയുടെ മുംബൈ നേതാവായ പ്രണയ് അഹിറെ പൊലീസിന്റെ മർദ്ദനമേറ്റ് ആശുപത്രിയിലെന്ന്...