പത്തനംതിട്ട : ജീവനക്കാർക്കും അധ്യാപകർക്കും സർക്കാർ വർഷങ്ങളായി നിഷേധിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ തിരിച്ചു നൽകണമെന്ന് എസ്.ഇ യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 21% ഡി. എ.കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ സർക്കാരിൻ്റെ മുൻപിൽ വർഷങ്ങളായി അവതരിപ്പിച്ചിട്ടും അതിനെ അവഗണിക്കുന്ന നിലപാട് ആണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് സംഘടന നേതൃത്വം നൽകുമെന്നു എസ്.ഇ.യു പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് എസ്.ഇ.യു സംസ്ഥാന പ്രസിഡൻ്റ് സിബി മുഹമ്മദ് പറഞ്ഞു
ഏഴര വർഷ കാലമായി ജീവനക്കാരോടും അദ്ധ്യാപകരോടും കടുത്ത അനീതി ആണ് സർക്കാർ കാണിക്കുന്നത്. ദൈനംദിനം വർദ്ധിച്ച് കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജീവനക്കാർ അവരുടെ കുടുംബ ബജറ്റ് താളം തെറ്റി വലിയ കടക്കാരാകുന്ന സഹചര്യം ആണ് നിലവിലുള്ളത്. വിലക്കയറ്റത്തിന് ആനുപാതികമായി നൽകേണ്ട ഡി. എ നൽകാതെയും ഏൺട് ലീവ് സറണ്ടർ മരവിപ്പിച്ചുമുള്ള സർക്കാർ നിലപാട് ജീവനക്കാരെ കടക്കെണിയിലേക്ക് തള്ളി വിടുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു. വകുപ്പ് ഏകീകരണം വഴി തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാരുടെ നഷ്ടപ്പെട്ട പ്രമോഷൻ സാധ്യതകൾ പുന:സ്താപിക്കുക, ജിയോളജി വകുപ്പിലും റവന്യൂ വകുപ്പിലും അധിക ജോലിഭാരം കാരണം നട്ടംതിരിയുന്ന ജീവനക്കാരുടെ ജോലിഭാരം കുറക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എസ്.ഇ യു പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ഹാഷിം. എ.ആർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഇ യു ജില്ലാ ജനറൽ സെക്രട്ടറി അജി എ.എം സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറിമാരായ റാഫീ പോത്തൻകോട് പി.ഐ ഷാഹുൽ ഹമീദ് കെ.പി.എസ്.റ്റി.യെ ജില്ലാ പ്രസിഡൻ്റ ഫിലിപ്പ് ജോർജ് ,എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ബിജു ശാമുവേൽ, എസ്.ഇ. യൂ .സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ താഹ പി.ജെ ഷമീം. എസ് ,ജില്ലാ വൈസ് പ്രസിഡണ്ട് നബീഖാൻ, ഷിഹാബ്. എസ് ജില്ലാ സെക്രട്ടറിമാരായ സാബുദ്ദീൻ എസ് ,അയ്യൂബ് ഖാൻ പി.എം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മനോജ് .എസ് ഷണ്മുഖൻ. എ , അഫ്സൽ വകയാർ ,സുനിത ബഷിർ, ജില്ലാ ട്രഷറർ റജീന അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു.