മുഹമ്മദ് ഷമിക്ക് പരിക്ക് ; ഐപിഎല്ലില്‍ കളിക്കില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയുടെ സ്റ്റാര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് പരിക്ക്. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ താരം കളിക്കില്ല. നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ലോകകപ്പിനിടെ തന്നെ ഷമിക്ക് പരിക്കേറ്റിരുന്നു. കണങ്കാലിന് പരിക്കേറ്റാണ് അദ്ദേഹം ലോകകപ്പില്‍ കളിച്ചത്. ഇടത് കണങ്കാലില്‍ പരിക്കേറ്റ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ശസ്ത്രക്രിയയ്ക്കായി ഷമി യുകെയിലേക്ക് തിരിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി അവസാന വാരത്തിലാണ് ഷമി ലണ്ടനിലേക്ക് പോയത്. അവിടെ വെച്ച് ഷമി കണങ്കാലിന് പ്രത്യേക ഇഞ്ചക്ഷന്‍ എടുത്തു. മൂന്നാഴ്ച കഴിഞ്ഞാല്‍ ഓടാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ആ കുത്തിവയ്പ്പ് ശരിയായി പ്രവര്‍ത്തിച്ചില്ല. അതിനാല്‍ ശസ്ത്രക്രിയയല്ലാതെ മറ്റ് മാര്‍ഗമില്ല. ഷമി ഉടന്‍ ലണ്ടനിലേക്ക് പോകും. അതുകൊണ്ട് അദ്ദേഹം ഇത്തവണ ഐപിഎല്ലില്‍ കളിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്ക് പറ്റിയ ഉടന്‍ തന്നെ ഷമിക്ക് ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്ലില്‍ താരത്തിന്റെ അഭാവം 2022ലെ ചാമ്പ്യന്‍മാരും 2023ലെ റണ്ണേഴ്സ് അപ്പുമായ ഗുജറാത്ത് ടൈറ്റന്‍സിന് വലിയ തിരിച്ചടിയാണ്. ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് വിട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് പോയതോടെ വലിയ പ്രതിസന്ധിയാണ് ടീം നേരിടുന്നത്. ഇതിന് പിന്നാലെയാണ് ഷമിയുടെ പരിക്ക്. ഇന്ത്യക്കായി ടെസ്റ്റില്‍ 229 ഉം ഏകദിനത്തില്‍ 195 ഉം ടി20 യില്‍ 24 ഉം വിക്കറ്റുകള്‍ ഷമി നേടിയിട്ടുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...