ചുങ്കപ്പാറ: പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എഴുമറ്റൂർ മണ്ഡലം കൺവൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. അപ്രതീക്ഷിത പ്രളയത്തിലൂടെ ഓണവിപണി ലക്ഷ്യമാക്കി കൃഷി നടത്തിയ കർഷന് കനത്ത നഷ്ടമാണ് നേരിടേണ്ടി വന്നത്. കോട്ടാങ്ങൽ,അയിരൂർ,ചെറുകോൽ പഞ്ചായത്തിലെ കർഷകർക്കാണ് വ്യാപക കൃഷി നാശമുണ്ടായത്. കിസാൻ സഭ വനിതാവിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് രേഖാ അനിൽ ഉദ്ഘാടനം ചെയ്തു.പ്രകാശ് പി.സാം അധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ കെ.സതീശ്, റ്റി മുരുകേഷ്, കിസാൻ സഭ ജില്ലാ പ്രസിഡന്റ് ആർ രാജേന്ദ്രൻ പിള്ള, സി.പി.ഐ മണ്ഡലം സെക്രട്ടറി അനീഷ് ചുങ്കപ്പാറ, സി.എൻ ശിവൻകുട്ടി നായർ,നവാസ്ഖാൻ,ഉഷാശ്രീകുമാർ, കെ.കെ ശ്രീനിവാസൻ,വിൽസൺ സാമുവേൽ, പ്രസാദ് ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ ശ്രീകുമാർ(പ്രസിഡൻറ്), പ്രകാശ് പി.സാം(വൈസ് പ്രസിഡൻറ്), സി.എൻ ശിവൻകുട്ടി നായർ(സെക്രട്ടറി), എം.പി ബിജു(ജോയിൻറ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.






























