യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി; റാപ്പിഡോ ഡ്രൈവറുടെ വേഷത്തിൽ എത്തിയ അജ്ഞാതനെതിരെ ജാഗ്രതാ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം ഓട്ടോറിക്ഷ കാത്തു നിന്ന യുവതിയെ റാപ്പിഡോ ഡ്രൈവറാണെന്ന വ്യാജേന സമീപിച്ച് ബൈക്ക് യാത്രികന്‍. താന്‍ റാപ്പിഡോ ഡ്രൈവറാണെന്നും വീട്ടില്‍ ഡ്രോപ്പ് ചെയ്യാമെന്നും വാഗ്ദാനം ചെയ്താണ് ഇയാള്‍ യുവതിയെ സമീപിച്ചത്. എന്നാല്‍ താന്‍ ബുക്ക് ചെയ്യാത്ത സേവനം ഉപയോഗിക്കാന്‍ വിസമ്മതിച്ച യുവതി ഇയാളെ ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇയാള്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തത് ചൂണ്ടിക്കാട്ടിയ യുവതി, റാപ്പിഡോ ഐഡി കാണിക്കാനും ആവശ്യപ്പെട്ടതോടെ ഇയാള്‍ പരുങ്ങലിലായി.

കഴിഞ്ഞദിവസമായിരുന്നു സംഭവം.സിദ്ധി എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവച്ചത്. യുവതി പേര് ചോദിച്ചപ്പോള്‍ ഇര്‍ഫാന്‍ എന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. യുവതി ഐഡി ചോദിച്ചതിന് പിന്നാലെ ഇയാള്‍ റാപ്പിഡോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍ വീണ്ടും യുവതി ഇയാളെ ചോദ്യം ചെയ്തു. നമ്പര്‍ പ്ലെയ്റ്റിനെ കുറിച്ച് ചോദ്യമുന്നയിച്ച യുവതിയോട് നിരന്തരം താന്‍ റാപ്പിഡോ റൈഡുകള്‍ നടത്താറില്ലാത്തതിനാല്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്തത് ഒരു പ്രശ്‌നമല്ലെന്നായിരുന്നു മറുപടിയെന്നും യുവതി പോസ്റ്റില്‍ പറയുന്നു. ഇതോടെ നിയന്ത്രണം വിട്ട യുവതി ഇയാളോട് കയര്‍ക്കുകയും താന്‍ ബുക്ക് ചെയ്യാതെ റൈഡിനായി എന്തിന് തന്നെ സമീപിച്ചുവെന്ന് ചോദിച്ച് ശബ്ദം ഉയര്‍ത്തുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...