മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച് എൻഎസ്എസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എൻഎസ്എസുമായുള്ള തർക്കം നിലനിൽക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച് എൻഎസ്എസ്. തിരുവനന്തപുരം മന്നം ക്ലബ്ബിൽ നടത്താനിരുന്ന പരിപാടിയാണ് പ്രസ് ക്ലബ്ബിലേക്ക് മാറ്റിയത്. മന്നം റിസർച്ച് ഫൗണ്ടേഷൻ തയ്യാറാക്കിയ ‘ദേവതാരുവിലെ ഇത്തൽകണികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങാണ് മന്നം ക്ലബ്ബിൽ നടത്താൻ തീരുമാനിച്ചിരുന്നത്. നായർ സംരക്ഷണ സമിതിയായിരുന്നു സംഘാടകർ. പരിപാടി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് മന്നം ക്ലബ്ബിൽ വേദി അനുവദിക്കാനാകില്ലെന്ന് എൻഎസ്എസ് നേതൃത്വം സംഘാടകരെ അറിയിച്ചതായാണ് വിവരം.

ഗണേഷ് കുമാർ എത്തിയാൽ പരിപാടി തടയുമെന്നും എൻഎസ്എസ് നേതാക്കൾ മുന്നറിയിപ്പ് നൽകിയതോടെ വേദി അടിയന്തരമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിലേക്ക് മാറ്റുകയായിരുന്നു. ഗണേഷ് കുമാറും എൻഎസ്എസ് നേതൃത്വവും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ സംഭവവികാസം. നേരത്തെ പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിടുകയും ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കുകയും ചെയ്തിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ പരസ്യമായി വിമർശനങ്ങളും ഉന്നയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...