​’ലുങ്കി വാല’ പരാമർശം: ജോൺ ബ്രിട്ടാസിനെതിരെ ബിജെപി എംപിയുടെ അധിക്ഷേപത്തിൽ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ അധിക്ഷേപിച്ച് ബിജെപി എംപി. ‘കേരള എംപി ലുങ്കി വാല’ എന്ന പരാമര്‍ശമാണ് ജോണ്‍ ബ്രിട്ടാസിനെതിരെ സുഷ്മിത ദേവ് നടത്തിയത്. ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതിന് ഇടയിലായിരുന്നു വിവാദ പരാമര്‍ശം. സംഭവത്തില്‍ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് അവകാശ ലംഘന നോട്ടീസ് നല്‍കി.ബിജെപിയുടെ കേരള വിരുദ്ധ മനോഭാവത്തിന്റെ ഉദാഹരണമാണിതെന്ന് എ എ റഹിം എംപി പ്രതികരിച്ചു. നാളെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളും വ്യക്തമാക്കി.അതേസമയം കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ ജോണ്‍ ബ്രിട്ടാസ് രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഭീരുക്കള്‍ ആണെന്ന പരാമര്‍ശത്തിലായിരുന്നു എംപിയുടെ പ്രതികരണം.

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ കൊടുത്ത സവര്‍ക്കറുടെ അനുയായി തന്നെ അത് പറയണം എന്നായിരുന്ന ബ്രിട്ടാസിന്റെ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റില്‍ വരാതെ ഭയന്ന് ഓടുന്ന മോദിയുടെയും അമിത് ഷായുടെയും അനുയായി അത് പറയണം എന്നും അദ്ദേഹം പരിഹസിച്ചു. ഇന്‍ക്വിലാബ് വിളിച്ച് കഴുമരത്തിലേക്ക് പോയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ബ്രിട്ടീഷ്‌കാരുടെ ബൂട്ടുനക്കിയ, മാപ്പ് അപേക്ഷ കൊടുത്ത സവര്‍ക്കറുടെയും കൂട്ടരുടെയും അനുയായി ആണ് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതികരിച്ചത് എന്നായിരുന്നു ഇടത് എംപിയുടെ രൂക്ഷ വിമര്‍ശനം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...