‘ജി ആന്റ് ജി’ സാമ്പത്തിക തട്ടിപ്പ് ; പ്രതികൾ കീഴടങ്ങിയ വാർത്തയറിഞ്ഞ് പണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ സ്റ്റേഷനില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആയിരത്തോളം പേരിൽ നിന്ന് നിക്ഷേപമായി മൂന്നുറു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പുല്ലാട് ജി ആൻഡ് ജി ഫൈനാസിയേഴ്സ് ഉടമകളായ രണ്ടു പേർ പോലീസിൽ കീഴടങ്ങിയ വാർത്തയറിഞ്ഞ് പണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ സ്റ്റേഷനില്‍ തടിച്ചു കൂടി. തെള്ളിയൂർ ശ്രീരാമസദനം ഡി. ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് ജി. നായർ എന്നിവരാണ് ഇന്ന് രാവിലെ തിരുവല്ല ഡിവൈ.എസ്‌പി ഓഫീസിൽ കീഴടങ്ങിയത്. ഇവരെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള കോയിപ്രം പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. മറ്റൊരു പ്രതിയായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധു ജി. നായർ ഒളിവിലാണ്. ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. സിന്ധുവിന് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അഭിഭാഷകന്റെ നിർദ്ദേശപ്രകാരം അച്ഛനും കേനും കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.

നാൽപ്പതോളം ശാഖകളിൽ നിന്നായി മുന്നൂറു കോടിയിൽപ്പരം രൂപയാണ് ഇവർ നിക്ഷേപമായി -സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ വരെ എല്ലാ നിക്ഷേപകർക്കും ഇവർ പലിശയും നൽകിയിരുന്നു. തട്ടിപ്പിൽ പങ്കാളിയാണെന്ന് കരുതുന്ന ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മി രേഖ ജി. കുമാർ വിദേശത്താണ്. ഇവരെയും നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. പത്തനംതിട്ട ജില്ലയിലെ അഞ്ചു പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകൾ രജിസ്റ്റർ ചെയ്തു. വിശ്വാസ വഞ്ചന, ചതി, ക്രിമിനൽ ഗൂഢാലോചന -എന്നീ വകുപ്പുകൾക്ക് പുറമേ ബഡ്‌സ് ആക്ടും ചുമത്തിയ സാഹചര്യത്തിൽ ഇവരുടെ ബിനാമി സ്വത്തുക്കൾ കണ്ടെത്തുന്നതിനായി രജിസ്ട്രേഷൻ ഐജിക്ക് പോലീസ് കത്ത് നൽകി. നാൽപ്പതോളം ബ്രാഞ്ചുകളിലെ ആയിരത്തോളം നിക്ഷേപകരിൽ നിന്നായി മുന്നൂറു കോടിയിലധികം രൂപ ഇവർ തട്ടിയെടുത്തുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ 300 മുതൽ 600 കോടി വരെയാണ് ഇവർ സമാഹരിച്ചതെന്ന് നിക്ഷേപകരും പറയുന്നു.

ഗോപാലകൃഷ്ണൻ നായരും അനുജനും എൻഎസ്.എസ് തിരുവല്ല താലൂക്ക് യൂണിയൻ്റെ മുൻ പ്രസിഡന്റും കോയിപ്രം പഞ്ചായത്തിൻ്റെ മുൻ പ്രസിഡൻ്മായ ഡി. അനിൽകുമാറും ചേർന്ന് പിആർഡി ചിറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഇതിൽ ചിട്ടിക്കമ്പനി, പിആർഡി നിധി, പിആർഡി മിനി, പിആർഡി മിനി ഇൻവെസ്റ്റ്മെൻ്റ് തുടങ്ങിയ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ പിആർഡി മിന, പിആർഡി നിധി എന്നിവയുമായി പിന്നീട് ഗോപാലകൃഷ്ണൻ നായർ സ്വന്തം നിലയിലേക്ക് മാറി. മകൻ ഗോവിന്ദനെയും ചേർത്ത് ജി ആൻഡ് ജി എന്ന പേരിൽ പുതിയമുഖം സ്വീകരിച്ചു. സ്വർണപണയം, ചിട്ടി, സ്ഥിരനിക്ഷേപം സ്വീകരിക്കൽ എന്നിങ്ങനെ പലതായി സ്ഥാപനം വികസിച്ചു.

ഇതിനിടെ അനുജൻ അനിൽകുമാറിൻ്റെ പിആർഡി ഫിനാൻസ് പൊട്ടി. ഇയാൾ കുടുംബസമേതം മുങ്ങി. 400 കോടിയോളം രൂപയുടെ തട്ടിപ്പാണ് അനിൽകുമാർ നടത്തിയത്. നിക്ഷേപകരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അനിൽകുമാറും കുടുംബവും 2022 ഒക്ടോബറിൽ അറസ്റ്റിലായി. ഒരു വർഷത്തോളം ജയിൽവാസം കഴിഞ്ഞ് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. പിആർഡി പൊട്ടിയ സമയത്ത് ജി ആൻഡ് ജിയിലെ നിക്ഷേപകർ പണത്തിനായി ഗോപാലകൃഷ്ണനെ സമീപിച്ചിരുന്നു. എന്നാൽ തങ്ങളുടെ സ്ഥാപനം സുരക്ഷിതമാണെന്ന് വിശ്വസിപ്പിക്കാൻ ഇയാൾക്കായി. ഇതിന് പുറമേ ചില പുതിയ സംരംഭങ്ങൾ തുടങ്ങുന്നുവെന്ന് കാണിച്ച് നിക്ഷേപകരിൽ നിന്ന് കൂടുതൽ തുക സമാഹരിക്കുകയും ചെയ്തു.

ജനുവരി അവസാന ആഴ്ചയിലാണ് ഇവർ കുടുംബസമേതം മുങ്ങിയത്. ഡിസംബർ വരെ നിക്ഷേപകർക്ക് പലിശ നൽകിയിരുന്നു. ഇതിന് മുൻപുള്ള മാസങ്ങളിൽ നിക്ഷേപം കാലാവധി പൂർത്തിയായവർ തുക മടക്കി കിട്ടുന്നതിന് ഉടമകളെ സമീപിച്ചിരുന്നു. ഇവരോട് ഫണ്ട് വരാനുണ്ട് എന്ന കാരണം പറഞ്ഞ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാർത്ത പരന്നു. ഇതോടെ നിക്ഷേപകർ തെള്ളിയൂരിലെ ആസ്ഥാനത്ത് വന്ന് -പണം മടക്കി ആവശ്യപ്പെട്ടു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നതോടെ ഉടമകൾ നിക്ഷേപകരുടെ യോഗം വിളിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പണം പല ഘട്ടങ്ങളിലായി മടക്കി നേൽക്കാമെന്നും ജനുവരി 13 ന് ചേർന്ന യോഗത്തിൽ പറഞ്ഞു. നിക്ഷേപത്തിൻ്റെ ഒരു ശതമാനം വെച്ച് ആറുമാസം കൊണ്ട് മടക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് നിക്ഷേപകർ അംഗീകരിച്ചില്ല. തുടർന്ന് പ്രതിമാസം മുതലിന്റെ രണ്ടു ശതമാനം വീതം തിരികെ നൽകാമെന്ന ധാരണയിൽ എത്തിച്ചേർന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം ഉടമകൾ നാലു പേരും വീട്ടിൽ നിന്ന് മുങ്ങി. രണ്ടു ജോലിക്കാർ മാത്രം അവശേഷിച്ചു. ദിവസങ്ങൾക്ക് ശേഷം ഇവരും ഇവിടെ നിന്ന് അപ്രത്യക്ഷരായി. ഗോപാലകൃഷ്ണൻ നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടിക്കമ്പനി ഉടമയ്ക്ക് വിറ്റ ശേമാണ് മുങ്ങിയത് എന്ന് നിക്ഷേപകർ പറയുന്നു.

16 ശതമാനം പലിശയാണ് നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. ദേശസാൽകൃത ബാങ്കിലെ നിക്ഷേപങ്ങൾ അടക്കം പിൻവലിച്ച ഇവിടെ കൊണ്ടിടാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത് ഈ പലിശ നിരക്കായിരുന്നു. ഡിസംബർ മാസം വരെ പലിശകൃത്യമായി കൊടുത്തു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 50 ശാഖകളാണ് ജി ആൻഡ് ജി ഫിനാൻസിന് ഉണ്ടായിരുന്നു. കുറിയന്നൂരിലെ ഒരു ശാഖയിൽ മാത്രം പ്രതിമാസം പലിശയിനത്തിൽ കൊടുത്തിരുന്നത് 80 കോടിയോളം രൂപയായിരുന്നു. പുല്ലാട്, മാലക്കര, കുളനട എന്നീ ശാഖകളിലും മറ്റുള്ളവയെ അപേക്ഷിച്ച് നിക്ഷേപം കൂടുതൽ ഉണ്ടായിരുന്നു. സ്ഥിര നിക്ഷേപത്തിന് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. പകരം, ക്യാഷ് റെസീപ്റ്റ് ആണ് നിക്ഷേപകരും കൈവശം ഉള്ളത്. ഇതിൽ ഉടമകൾ നേരിട്ട് കൈപ്പറ്റിയ പണത്തിന് പേഴ്സൊണൽ എന്നും ബ്രാഞ്ചുകളിൽ നിക്ഷേപിച്ചാൽ അതിന്റെ പേരുമാണ് എഴുതിയിരുന്നത്. തങ്ങൾക്ക് കിട്ടിയത് സ്ഥിരനിക്ഷേപത്തിനുള്ള സർട്ടിഫിക്കറ്റാണെന്നാണ് നിക്ഷേപകർ മനസിലാക്കിയിരുന്നത്. എന്നാൽ ഇത് ക്യാഷ് റെസിപ്റ്റ് ആണെന്ന് പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോഴാണ് അറിയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...