കോന്നി : കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം ഇല്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ ലഭിക്കാതെ പോകരുത്. ജില്ലയിലെ വികസനത്തിന് വലിയ മുതൽക്കൂട്ടായി കോന്നി മെഡിക്കൽ കോളേജ് മാറും. നാല്പത് കൂടി രൂപ ചിലവഴിച്ചാണ് കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്ക് പൂർത്തിയാക്കിയത്.
നൂറ് വിദ്യാർത്ഥികൾക്ക് പ്രവേശിക്കാവുന്ന മെഡിക്കൽ കോളേജ് ആണ് കോന്നിയിലേത്. രണ്ടാം ഘട്ട നിർമ്മാണത്തിനായി 352 കോടിയുടെ ഭരണാനുമതിയായിട്ടുണ്ട്. ആരോഗ്യ രംഗത്ത് കേരളം ലോക ശ്രദ്ധയാകാർഷിച്ചു. നമ്മുടെ നാട്ടിൽ എല്ലാ പ്രദേശങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉണ്ടായി. എല്ലാ തലങ്ങളിലും വലിയ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി. ആരോഗ്യ രംഗത്ത് വിപുലമായ സൗകര്യങൾ ഒരുക്കിയാണ് നാം കോവിഡിനെ നേരിട്ടത്. എന്നാൽ വലിയ സാമ്പത്തിക ശേഷിയുള്ള ചില രാഷ്ട്രങ്ങൾ കോവിഡിന് മുന്നിൽ മുട്ട് കുത്തി. കോവിഡ് രോഗികൾക്ക് രാജ്യത്ത് ഒക്സിജൻ കിട്ടാത്ത സാഹചര്യം ഉണ്ടായിരുന്നു.
വെന്റിലേറ്റർ സൗകര്യം ലഭിക്കാതെ ആളുകൾ മരണപെട്ട സാഹചര്യം നാം കണ്ടതാണ്. ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കും ഏറ്റവും കൂടുതൽ ആയൂർ ദൈർഘ്യവും കേരളത്തിൽ ആണ്. രോഗങ്ങൾ നിവാരണം ചെയ്യുന്നതിൽ മുൻ പന്തിയിൽ ആണ് കേരളം. ആരോഗ്യ മേഖലയിൽ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ് സാക്രമിക രോഗങ്ങളുടെ തിരിച്ചു വരവ്. ജീവിത ശൈലീ രോഗങ്ങൾ നാം തുടച്ച് നീക്കണം. ഈ ലക്ഷ്യത്തോടെ ആണ് ആദ്രം മിഷൻ ആരംഭിച്ചത്. സംസ്ഥാനത്ത് 886 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഒരോ ആശുപത്രികളിലും വലിയ തിരക്കാണ് അനുഭവപെടുന്നത്. ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അസുഖങ്ങൾ നാം തിരിച്ചറിയണം. ഇതിനായി ഒരു വാർഷിക പരിശോധന പദ്ധതി ആവിഷ്കരിച്ചിരിട്ടുണ്ട്.
രക്ത സമ്മർദം, പ്രമേഹം, ക്യാൻസർ എന്നിവ ഇതിലൂടെ തിരിച്ചറിയാൻ കഴിയും. എങ്കിലും ചിലരെങ്കിലും ഇതിനെ പലപ്പോഴും അവഗണിക്കാറുണ്ട്. എഴുപത് ലക്ഷം ആളുകൾ ഇപ്പോൾ സ്‌ക്രീനിംഗിന് വിധേയമായിട്ടുണ്ട്. കേരളത്തിൽ ക്യാൻസർ കൺട്രോൾ പദ്ധതി നടപ്പാക്കും. സംസ്ഥാനത്ത് മൂന്ന് പ്രധാന ക്യാൻസർ സെന്ററുകൾ ഉണ്ട്. ഇവയെ ബന്ധിപ്പിച്ച് ഈ പദ്ധതികൾ നടപ്പാക്കും. കുറഞ്ഞ നിരക്കിൽ ക്യാൻസർ പരിശോധന ഇതിലൂടെ സാധ്യമാകും. സാന്ത്വന പരിചരണ സംവിധാനങ്ങൾ ഏകീകരിക്കും. അരികെ എന്ന പേരിൽ പാലിയേറ്റിവ് പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കും. ജന്തു ജന്യരോഗങ്ങൾ തടയാൻ പ്രത്യേക പദ്ധതി നടപ്പാക്കും.
140 നിയോജക മണ്ഡലത്തിലും ഐസൊലേഷൻ വാർഡുകൾ അനുവദിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ക്യാൻസർ ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. കേരളത്തെ ഹെൽത്ത് കെയർ ഹബ്ബ് ആക്കി മാറ്റും. സമഗ്രമായ ഇടപെടൽ ആണ് ആരോഗ്യ മേഖലയിൽ നടക്കുന്നത്.42 ലക്ഷം ആളുകൾക്ക് കാരുണ്യ പദ്ധതി വഴി ചികിത്സ സഹായം ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ് അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാർ എം എൽ എ മുഖ്യഅഥിതി ആയിരുന്നു.
അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ, ആന്റോ ആന്റണി എം പി, പ്രമോദ് നാരായണൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്റ്റർ ദിവ്യ എസ് അയ്യർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ,പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസിധരൻ പിള്ള, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു,മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ തോമസ് മാത്യു, ഡി എം ഓ ഡോ എൽ അനിത കുമാരി, ഡി പി എം ഡോ എസ് ശ്രീകുമാർ, കോന്നി മെഡിക്കൽ കോളേജ് സുപ്രണ്ട് ഇൻചാർജ്ജ് ഡോ ഷാജി എ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ മിറിയം വർക്കി തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033