സർക്കാരിന്റെ അതി ദരിദ്രർ ഇല്ല പ്രഖ്യാപനം സേവന സ്ഥാപനങ്ങൾ അടയ്ക്കുന്നു ; എ. കെ. ശശി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിൽ അതി ദരിദ്രർ ഇല്ല എന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം അതിദാരിദ്ര കുടുംബത്തിലെ കുട്ടികൾക്ക് അഭയം നൽകി വന്നിരുന്ന പല സേവന സ്ഥാപനങ്ങളും അടച്ചിടുന്ന സ്ഥിതിയിലായെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എ കെ ശശി.
ദളിത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രവർത്തനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും സന്നദ്ധ സംഘടനകളുടെയും, വിദേശ മലയാളികളുടെയും ധനസഹായത്തിൽ പ്രവർത്തിച്ച വന്നിരുന്ന നിരവധി സേവന സ്ഥാപനങ്ങൾ കേരളത്തിൽ പലഭാഗത്തും പ്രവർത്തിച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ അതിദരിദ്രരില്ല പ്രഖ്യാപനം വന്നശേഷം സേവന സ്ഥാപനങ്ങളിൽ സാമ്പത്തിക ലഭിക്കാൻ നിയമ തടസ്സം ഉണ്ടായിരിക്കുകയാണ്. ഇതുമൂലം ആയിരക്കണക്കിന് അതിദരിദ്രകുടുംബത്തിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക് സേവന കേന്ദ്രങ്ങളിൽ നിന്ന് പഠിക്കുന്നതിനും ഭക്ഷണത്തിനും ഉള്ള സാമ്പത്തികം നിലച്ചിരിക്കുകയാണ്. ഇക്കാ രണത്താൽ പലതും അടച്ചു കൊണ്ടിരിക്കുന്നു. സർക്കാരിന്റെ പൊങ്ങച്ച പ്രഖ്യാപനം മൂലം അടച്ചിടേണ്ടിവരുന്ന സേവന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ സംസ്ഥാന സർക്കാർ പകരം സംവിധാനം ഉണ്ടാക്കാണമെന്ന് എ.കെ. ശശി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എ കെ ലാലു അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് സുരേഷ് കുമാർ, ദളിത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ സി കെ അർജുനൻ, കുറക്കട മധു, സന്തോഷ് കുമാർ, ദേശീയ കോഡിനേറ്റർ ശാന്തകുമാർ, മഞ്ജു വിശ്വനാഥ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജയദേവൻ, അജയ് മോൻ, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...