റാന്നി: രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ നട്ടെല്ലായ പ്രവാസ സമൂഹത്തെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണെന്നും പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഇവർ ശ്രമിക്കുന്നില്ലെന്നും കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് റാന്നി – പഴവങ്ങാടി ടൗൺ മണ്ഡലം കൺവെൻഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷിബു റാന്നി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് റോയി ഉള്ളിരിക്കൽ, സി കെ ബാലൻ, സനോജ് മേമന, പ്രമോദ് മന്ദമരുതി, കെ കെ തോമസ്, അന്നമ്മ തോമസ്, സൗമ്യ ജി നായർ, ജോൺ മാത്യു, വർഗീസ് ജോർജ്, ബാലഗോപാൽ, ബാബു പുത്തൻപറമ്പിൽ, ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ പുതിയ മണ്ഡലം കമ്മറ്റി ചുമതല ഏറ്റു. പ്രസിഡന്റ് റോയി ഉള്ളിരിക്കൽ, വൈസ് പ്രസിഡന്റ്‌മാരായി പി സി മാത്യു, ജോസഫ് വർഗീസ്, ജനറൽ സെക്രട്ടറിമാരായി സാം തോമസ്, ജോർജ് പി ചാക്കോ, ട്രഷറര്‍ കുര്യൻ തോമസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി സജി ഫിലിപ്പ്, എ ജെ മാത്യു, ജോയി വാലേൽ, ജോസ് കെ ജോർജ്, മാത്യു ജോർജ്, തോമസ് മാത്യു, അമ്മുക്കുട്ടി കോശി, മേരിക്കുട്ടി മാത്യു എന്നിവരും ചുമതലയേറ്റു.