പ്രവാസ സമൂഹത്തെ സർക്കാരുകൾ അവഗണിക്കുന്നു : റിങ്കു ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

റാന്നി: രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ നട്ടെല്ലായ പ്രവാസ സമൂഹത്തെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണെന്നും പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഇവർ ശ്രമിക്കുന്നില്ലെന്നും കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ പറഞ്ഞു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ റാന്നി – പഴവങ്ങാടി ടൗൺ മണ്ഡലം കൺവെൻഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ മാത്യു പാറക്കൽ അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഷിബു റാന്നി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് റോയി ഉള്ളിരിക്കൽ, സി കെ ബാലൻ, സനോജ് മേമന, പ്രമോദ് മന്ദമരുതി, കെ കെ തോമസ്, അന്നമ്മ തോമസ്, സൗമ്യ ജി നായർ, ജോൺ മാത്യു, വർഗീസ് ജോർജ്, ബാലഗോപാൽ, ബാബു പുത്തൻപറമ്പിൽ, ജോസഫ് വർഗീസ്‌ എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിൽ പുതിയ മണ്ഡലം കമ്മറ്റി ചുമതല ഏറ്റു. പ്രസിഡന്റ്‌ റോയി ഉള്ളിരിക്കൽ, വൈസ് പ്രസിഡന്റ്‌മാരായി പി സി മാത്യു, ജോസഫ് വർഗീസ്‌, ജനറൽ സെക്രട്ടറിമാരായി സാം തോമസ്, ജോർജ് പി ചാക്കോ, ട്രഷറര്‍ കുര്യൻ തോമസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി സജി ഫിലിപ്പ്, എ ജെ മാത്യു, ജോയി വാലേൽ, ജോസ് കെ ജോർജ്, മാത്യു ജോർജ്, തോമസ് മാത്യു, അമ്മുക്കുട്ടി കോശി, മേരിക്കുട്ടി മാത്യു എന്നിവരും ചുമതലയേറ്റു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെ വ്യോമഗതാഗത പ്രതിസന്ധി : ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അനിശ്ചിതത്വത്തിൽ ; യാത്രക്കാർക്ക്...

0
ലണ്ടൻ : ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക...

സൗദി അറേബ്യയിലെ ഹൂതി ആക്രമണം : അപലപിച്ച് ഗൾഫ് – അറബ് രാജ്യങ്ങൾ

0
റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ...

മാസപ്പടി കേസ് ; പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി...

0
കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...