പത്തനംതിട്ട : ഈരാറ്റുപേട്ടയിൽ മഹല്ലുകളുടെ നേതൃത്വത്തിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യത്തിനെതിരെ കേസെടുത്ത ഇടതു സർക്കാർ നടപടി ലജ്ജാകരമാണെന്നും കേസ് പിൻവലിക്കാൻ ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള പോലീസിനുള്ളിലെ ആർഎസ്എസ് വൽക്കരണം ശക്തമാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇസ്രയേൽ വിരുദ്ധ പ്രതിഷേധത്തിന് നേരെ കേസെടുത്തത്. ഈരാറ്റുപേട്ട നിവാസികളെയും മുസ്ലിം സമുദായത്തെയും അപകീർത്തിപ്പെടുത്തിക്കൊണ്ട് റിപ്പോർട്ട് കൊടുത്ത കോട്ടയം എസ്പിയുടെ നടപടി ദുരൂഹമാണ്. ഇതിന് പിന്നിലെ ഗൂഢാലോന പുറത്തുകൊണ്ടുവരാൻ സർക്കാർ ആർജ്ജവം കാണിക്കണം. മുസ്ലിം വിഭാഗത്തെ സംശയത്തിന്റെ മുനയിൽ നിർത്തുന്നത് മതനിരപേക്ഷ സമൂഹത്തിന് ഗുണകരമല്ല. ഈരാറ്റുപേട്ടയെ അപരവൽക്കരിക്കാൻ ജമാഅത്ത് ഫെഡറേഷൻ അനുവദിക്കില്ലെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡന്റ് ഹാജി സി എസ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. രക്ഷാ ധികാരി സി.എച്ച് സൈനുദ്ദീൻ മൗലവി കോന്നി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പുനലൂർ ജലീൽ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി അഫ്സൽ പത്തനംതിട്ട ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശം നൽകി. ജനറൽ സെക്രട്ടറി എച്ച് അബ്ദുറസാഖ് ചിറ്റാർ-86 ട്രഷറർ രാജാകരീം പറക്കോട്, വർക്കിംഗ് പ്രസിഡൻ്റ് സാലി നാരങ്ങാനം, ഓർഗനൈസിംഗ് സെക്രട്ടറി എം എച്ച് അബ്ദുറഹീം മൗലവി ളാഹ, വൈസ് പ്രസിഡന്റുമാരായ ഷാജി പന്തളം, അൻസാരി ഏനാത്ത്, റാസി മൗലവി കുമ്മണ്ണൂർ, സെക്രട്ടറിമാരായ അബ്ദുറഹീം കുമ്മണ്ണൂർ, ഭാരവാഹികളായ കാസിം സാഹിബ് കോന്നി, കെ പി സുലൈമാൻ കാട്ടൂർ, ഷുഹൈബ് പന്തളം, സാബു അടൂർ, സജീവ് കല്ലേലി, അബ്ദുൽ മജീദ് പന്തളം എന്നിവർ പങ്കെടുത്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033