നിർമ്മാണ തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണം ; പ്രൊഫ. സതീഷ്‌ കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിർമ്മാണ തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ്‌ പ്രൊഫ. സതീഷ്‌ കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.  ഐ എൻ ടി യു സി യിൽ അഫീലിയിലേറ്റു ചെയ്ത നിർമ്മാണ മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന മൂന്നു ലക്ഷത്തിപതിനായിരം തൊഴിലാളികൾക്ക് കഴിഞ്ഞ പതിനാറു മാസക്കാലത്തെ പെൻഷൻ തുക ഓരോരുത്തർക്കും 25,600 രൂപ വീതം ലഭിക്കാനുള്ളത് ഓണക്കാലം എത്തിയപ്പോൾ ആകെ നല്‍കിയത്  ഒരു മാസത്തെ മാത്രമാണ്.

തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുന്ന സർക്കാരാണിതെന്നും യു ഡി എഫ് സർക്കാരിന്റെ കാലത്ത് 897 കോടി രൂപ മിച്ചം ഉണ്ടായിരുന്ന ക്ഷേമനിധി ബോർഡിന് ഇപ്പോൾ ബാധ്യത തീർക്കാൻ മാത്രം 1000 കോടി രൂപ വേണ്ട സ്ഥിതിയാണെന്നും സതീഷ്‌ കൊച്ചുപറമ്പില്‍ പറഞ്ഞു. സലീം പെരുനാട് അധ്യക്ഷത വഹിച്ചു. കെ പി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി മോഹൻരാജ് മുഖ്യ പ്രഭാഷണം നടത്തി. അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, സാമൂവൽ കിഴക്കുപുറം, റെന്നിസ് മുഹമ്മദ്‌, അഷറഫ് അപ്പാക്കുട്ടി, കൈരളി കരുണാകരൻ, മനോജ്‌ ഡേവിഡ് കോശി, മുരളി മേപ്പുറത്തു, അബ്ദുൽ കലാം ആസാദ്, പ്രകാശ് ജോൺ, മലയാലപ്പുഴ വിശ്വംഭരൻ, സജി കൊടുമുടി, ഹൌലത്ത് ബീവി, ജമീല മുഹമ്മദ്‌, നിഖിൽ ചെറിയാൻ, നസീർ പന്തളം, സാമൂവൽ മത്തായി, എം എ ഗോപാലൻ, രാജു വെട്ടിപ്പുറം, മോഹനൻ പറക്കാല, സുബൈദ പേഴുംപാറ, ശിവൻകുട്ടി, നിഖിൽ ചെറിയാൻ, ബാബു ചരൽകുന്ന്, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...

ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് യു എസ് മിസൈലാക്രമണം ; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി...

കാർ യാത്രികരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചു....