സർക്കാരിൻ്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ വിപണിയിലേക്ക് ; അരലിറ്ററിന് 400 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യബ്രാന്റായ ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തുന്നു. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറിയിലാണ് ഈ മദ്യം ഉൽപാദിപ്പിക്കുന്നത്. അരലിറ്റർ കുപ്പികളിലായാണ് മിന്നൽ മാജിക് വിപണിയിലെത്തുന്നത്. ഒരു കുപ്പിക്ക് 400 രൂപയായിരിക്കും വില. ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴിയാണ് മദ്യം വിതരണം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ ഇത് ഔട്ട്‌ലെറ്റുകളിൽ ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല.

മലബാർ ഡിസ്റ്റിലറിയിൽ പ്രതിദിനം 900 കെയ്‌സ് മദ്യം ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യം മറ്റ് പല പേരുകളും പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവിൽ ‘മിന്നൽ മാജിക്’ എന്ന പേര് ഉറപ്പിക്കുകയായിരുന്നു. കുറഞ്ഞ നിരക്കിൽ മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പുതിയ ബ്രാൻഡ് വിപണിയിലിറക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...