തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗവര്‍ണര്‍ എയര്‍പോര്‍ട്ടിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വീണ്ടും രംഗത്തെത്തി. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ആളുമായി ഒരു സംവാദത്തിനും ഇല്ലെന്ന് ഗവർണർ പറഞ്ഞു. അക്രമികളെയും ഗുണ്ടകളെയും മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നെന്ന് ആവർത്തിച്ച ഗവർണർ, എസ്എഫ്ഐ പ്രവര്‍ത്തകരെയും വിമര്‍ശിച്ചു. സെനറ്റ് അംഗങ്ങളെ തടയാൻ എന്ത് അധികാരമാണ് എസ്എഫ്ഐക്ക് ഉള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ചോദിച്ചു. സുപ്രീംകോടതി ഉത്തരവിട്ടിട്ടും സർവകലാശാല കാര്യങ്ങളിൽ ഇടപെടുന്നത് സർക്കാർ അവസാനിപ്പിച്ചില്ല. അത് തുടരാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.