കോട്ടയത്ത് ബാലികമാരെ പീഡിപ്പിച്ച കേസ് ; വയോധികന് 18 വർഷം തടവും 90000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം കറുകച്ചാലിൽ ബാലികമാരെ പീഡിപ്പിച്ച കേസിൽ വയോധികന് 18 വർഷം തടവ്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസ് എന്ന 64 കാരനെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2022 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തടവ് ശിക്ഷയ്ക്കൊപ്പം പ്രതി 90000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ പി എസ് മനോജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. മറ്റൊരു പോക്സോ കേസിലെ പ്രതിക്ക് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 7 വർഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കല്ലോട് സ്വദേശി കുരിയാടിക്കുനിയിൽ കുഞ്ഞമ്മദിനെയാണ് ശിക്ഷിച്ചത്. രണ്ട് വ്യത്യസ്ത കേസുകളിലായിരുന്നു ശിക്ഷ. 2022 സെപ്റ്റംബറിൽ പെൺകുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ 6 വർഷം കഠിന തടവും 30000 രൂപ പിഴയുമാണ് ശിക്ഷ. പെൺകുട്ടികളോട് ലൈംഗിക ചേഷ്ടകളോടെ പെരുമാറിയെന്ന കേസിൽ ഒരു വർഷം കഠിന തടവിനും 5000 രൂപ പിഴയും വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ ഹാജരായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന്...

കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ),...

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി ആറു വർഷത്തിന്...

0
പാലക്കാട്: നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ വഴിയാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ്...