തിരുവനന്തപുരം : ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അങ്കം മുറുകുന്നതിനിടെ ഗവര്‍ണര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിന് പോയ മാധ്യമങ്ങള്‍ക്ക് തലയില്‍ പഴിയെല്ലാം കെട്ടിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്നലെ തിരുവനന്തപുരം ജിപിഒ ജംഗ്കഷനില്‍ നടന്ന എല്‍ ഡി എഫിന്‍റെ യോഗത്തിലായിരുന്നു ഗോവിന്ദന്‍റെ വിമര്‍ശനം. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടി ശരിയായില്ല. കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍ ടി.വി അടക്കമുള്ളവരെ വിലക്കിയിട്ടും ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തിന് പോയ മറ്റ് ചാനലുകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം.
തന്നോട് കൂറുള്ളവരോട് മാത്രമേ താന്‍ സംസാരിക്കൂ എന്നത് ഫാസിസത്തിന്‍റെ രീതിയാണ്. ആ ഫാസിസത്തിന് വളങ്ങികൊടുക്കുന്ന രീതിയാണ് ചില മാധ്യമങ്ങളില്‍ നിന്നുണ്ടായത്. ഇവരില്‍ ചിലരൊക്കെ ജനാധിപത്യത്തിന്‍റെ അപ്പോസ്തലന്മാരായാണ് വിശേഷിപ്പിക്കുന്നത്. അത്തരം വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തവരെ സംബന്ധിച്ചും പങ്കെടുക്കാന്‍ സാധിക്കാത്തവരെയും ജനങ്ങള്‍ ഗൗരവത്തോടെ കൗണണം. ബഹുഭൂരിപക്ഷം മാധ്യമങ്ങളെയും ഗവര്‍ണര്‍ വിലക്കെടുത്തെതന്നുമാണ് വിമര്‍ശനം.
സര്‍വകലാശാലകളെ കാവിവത്കരിക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കങ്ങള്‍ ജനങ്ങളെ മുന്നില്‍ നിറുത്തി പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി കേരളത്തില്‍ കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന ഉന്നത വിദ്യാഭ്യാസ ശൃംഖലയെ ബോധപൂര്‍വം തകര്‍ക്കാനുള്ള ശ്രമമാണ് ആര്‍.എസ്.എസിന്‍റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ചെയ്യുന്നത്. ആര്‍.എസ്.എസിനും ബി.ജെ.പിക്കും വേണ്ടി ഗവര്‍ണര്‍ നടത്തുന്ന കുഴലൂത്ത് പണി അവസാനിപ്പിക്കണം. വൈസ് ചാന്‍സിലര്‍മാരെ തീരുമാനിക്കുന്ന നിയമപ്രകാരമാണ് സര്‍വകലാശാലകളില്‍ ചാന്‍സിലറായി ഗവര്‍ണറെ നിയമിക്കുന്നത്.
ഈ നിയമം സാധുവല്ലെങ്കില്‍ ചാന്‍സിലറുടെ നിയമനവും സാധുവല്ല. ഭരണഘടനാവിരുദ്ധമായി തനിക്കെന്തക്കയോ അവകാശമുണ്ടെന്ന് ധരിച്ച് എന്ത് കാര്യവും ചെയ്യാന്‍ കച്ചക്കെട്ടി ഇറങ്ങി പുറപ്പെട്ടവര്‍ക്ക് അതിന് സാധിക്കാത്ത നാടാണ് കേരളം. അത് ഗവര്‍ണറും മനസിലാക്കിയാല്‍ നന്ന്. ഗവര്‍ണറുടെ വര്‍ഗീയ അജണ്ടയെ ഒരു ഉളുപ്പുമില്ലാതെ പിന്തുണച്ച പ്രതിപക്ഷ നേതാവിന് ഇതൊക്കെ നാളെ തിരുത്തിപ്പറയേണ്ടിവരും. പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയെ മുസ്ലീം ലീഗിന് പോലും വിമര്‍ശിക്കേണ്ടിവന്നു. യു.ഡി.എഫിന്‍റെ അകത്ത് കലാപക്കൊടി ഉയര്‍ന്നുകഴിഞ്ഞു.
ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധ നടപടികള്‍ക്കെതിരെ നവംബര്‍ രണ്ടുമുതല്‍ ജില്ലകളില്‍ ആയിരകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. 5000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന കണ്‍വെഷന്‍ തിരുവനന്തപുരം എ.കെ.ജി ഹാളില്‍ നടക്കും. നവംബര്‍ 12ന് കോളേജുകളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും അതിശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. നവംബര്‍ 15 ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ ഭാഗമായി ഒരുലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. അന്നേ ദിവസം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും എം.വി ഗോവിന്ദന്‍ വൃക്കതമാക്കി.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































