Monday, April 21, 2025 6:44 am

കൊച്ചിയിലേത് ഔദ്യോഗിക പരിപാടി അല്ല ; പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാതെ ഗവർണർ മടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഔദ്യോഗിക പരിപാടി അല്ലാത്തതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്താണ് ഔദ്യോഗിക പരിപാടി. കൊച്ചിയിലേത് രാഷ്ട്രീയ പരിപാടികളാണ്. കൊച്ചിയിൽ എത്തിയതിന് ശേഷം ആണ് സ്വീകരണപട്ടിക പുറത്തുവന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടാകുമെന്നും തിരുവനന്തപുരത്തേക്ക് മടങ്ങുന്നുവെന്നും ഗവർണർ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് കേരളത്തിലെത്തുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി വിവിധ പരിപാടികളിൽ പങ്കെടുക്കും.

വൈകിട്ട് 7 മണിക്ക് ക്രൈസ്തവ മതമേലധ്യക്ഷൻ മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് നാല് മണിക്ക് വെല്ലിങ്ടൺ ഐലൻ്റിലെ നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോ ആയാണ് യുവം യൂത്ത് കോൺക്ലേവ് നടക്കുന്ന തേവര സേക്രട്ട്ഹാർട്ട് കോളജിലെത്തുക. വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെ 1.8 കിലോമീറ്ററർ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. യുവം കോൺക്ലേവിൽ ഒരു ലക്ഷം യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കും.

യുവം കോൺക്ലേവിന് ശേഷം 7 മണിയ്ക്ക് താജ് ഗേറ്റ് വേ ഹോട്ടലിൽ തിരികെ എത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും. സീറോ മലബാർ സഭ, മലങ്കര സഭ, ലത്തീൻ സഭ, യാക്കോബായ ഓർത്തഡോക്സ് അടക്കമുള്ള 8 സഭകളുടെ അധ്യക്ഷന്മാരെയാണ് പ്രധാനമന്ത്രി കാണുക. വൈകിട്ട് സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി നഗരത്തിലും റൂററിലും ഗതാഗത നിയന്ത്രണമുണ്ട്. പ്രധാനമന്ത്രിയുടെ സുരയ്ക്കായി 2060 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരതീൻ്റെയും വാട്ടർമെട്രോയുടെയും ഉദ്ഘാടനം നിർവഹിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിൽ സംഘര്‍ഷം ; 10 പേർക്കെതിരെ കേസെടുത്തു

0
കോഴിക്കോട് : കോഴിക്കോട് വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍...

മുർഷിദാബാദ് കലാപം : ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സി.പി.എം

0
കൊ​ൽ​ക്ക​ത്ത: മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ൽ ന​ട​ന്ന വ​ർ​ഗീ​യ ക​ലാ​പ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്...

സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 52 ആയി

0
കൊച്ചി : കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു...

ഈസ്റ്റ് ബംഗാളിനെ തോൽപിച്ച് മഞ്ഞപ്പട സൂപ്പർ കപ്പ് ക്വാർട്ടറിൽ

0
ഭുവനേശ്വർ: ഈസ്റ്റർ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉയിർത്തെഴുന്നേൽപ്പിനാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം...