വൈക്കത്ത് കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം ; മൃതദേഹം ഫോറൻസിക് പരിശോധനയ്‌ക്കയച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വൈക്കം തലയാഴത്ത് മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് മരിച്ച കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ഫോറൻസിക് പരിശോധനയ്‌ക്കയച്ചു. ഫോറൻസിക് പരിശോധനയിൽ അസ്വാഭാവികതകൾ കണ്ടെത്തിയാൽ മാത്രമെ സംഭവത്തിൽ തുടർനടപടികൾ ഉണ്ടാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.

തലയാഴം ആലത്തൂർപടിയിൽ സുരേഷ് ബാബുവിന്റെ വീട്ടിൽ വാടകയ്‌ക്ക് താമസിയ്‌ക്കുന്ന ഇതര സംസ്ഥാനക്കാരിയായ ഐഷ എന്ന ഇരുപതുകാരിയാണ് മാസം തികയാതെ പ്രസവിച്ചത്. കുഞ്ഞ് മരിച്ചതിനെ തുടർന്ന് ഭർത്താവ് നജിമുൾ ഷേക്ക് തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഗർഭിണിയായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് യുവതി മൊഴി നല്‍കിയത്. വയറുവേദനയെ തുടർന്ന് ശുചിമുറിയിൽ കയറിയപ്പോൾ കുഞ്ഞ് മരിച്ച നിലയിൽ പുറത്തു വരികയായിരുന്നു എന്നതടക്കം ഉള്ള ഐഷയുടെ മൊഴിയിൽ സംശയിക്കത്തക്കതായി യാതൊന്നും ഇല്ലെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...