​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ ‘ദിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന പേരിൽ ഒരു പുതിയ എക്‌സ് (മുൻ ട്വിറ്റർ) അക്കൗണ്ട്. @DNJP_India എന്ന ഈ അക്കൗണ്ട് നിലവിൽ 13 പേരെ ഫോളോ ചെയ്യുന്നുണ്ട്. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൽ, യൂട്യൂബർ ധ്രുവ് റാത്തി, ഹാസ്യനടൻ കുനാൽ കാംറ, നടൻ പ്രകാശ് രാജ്, ഫാക്‌റ്റ് ചെക്കർ മുഹമ്മദ് സുബൈർ എന്നിവരെ ഉൾപ്പെടെയാണ് ഈ ആക്കൗണ്ട് ഫോളോ ചെയ്യുന്നത്.

കണ്ടൻ്റ് ക്രീയേറ്റർ അർപിത് ശർമ, യൂട്യൂബർ ശ്യാം മീര സിംഗ്, രാഷ്ട്രീയ നിരീക്ഷകൻ തരുൺ ഗൗതം, ഡോ. നിമോ യാദവ് 2.0, കോക്ക്‌റോച്ച് ജനതാ പാർട്ടി എന്നിവരെയും ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. പ്രകാശ് രാജിന്റെ ‘ദിമാഗി’ സന്ദേശം റീട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ദിമാഗി ആകൂ… വിഡ്ഢിയാകരുത്. ചോദ്യം ചോദിക്കൂ… അടിമത്തം വേണ്ട’ എന്നായിരുന്നു പ്രകാശ് രാജിന്റെ സന്ദേശം.സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ദിമാഗി നക്സൽ’ മനോഭാവമുള്ളവരെക്കുറിച്ച് പരാമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അക്കൗണ്ടിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ‘സായുധരായ നക്സലുകളെ ഇല്ലാതാക്കാൻ കഴിഞ്ഞു, എന്നാൽ തലച്ചോറിൽ നക്സലിസം ശേഷിക്കുന്നവർ ഇന്ത്യയിൽ ഇപ്പോഴും തുടരുന്നു’ എന്നായിരുന്നു നരേന്ദ്ര മോദി ചെങ്കോട്ടയിലെ സ്വാതന്ത്രദിന പ്രസം​ഗത്തിൽ പരാമർശിച്ചത്. ഈ പശ്ചാത്തലത്തിലാണ് ‘ദിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന എക്‌സ് അക്കൗണ്ട് നിലവിൽ വന്നത് ശ്രദ്ധേയമാകുന്നത്. ‘ദിമാഗി നക്സൽ’ എന്ന പദത്തെച്ചൊല്ലിയുള്ള നിലവിലെ രാഷ്ട്രീയ ചർച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ പുതിയ മാനം നൽകിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അച്ചന്‍കോവിലാറ്റില്‍ കോന്നി ഐരവണ്‍ ക്ഷേത്രക്കടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

0
കോന്നി : അച്ചന്‍കോവിലാറ്റിലെ ഐരവണ്‍ പുതിയകാവ് ക്ഷേത്രത്തിന് സമീപമുള്ള കൊടിഞ്ഞുമൂല കടവില്‍ ഒഴുക്കില്‍പ്പെട്ട...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില...

0
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന...

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...