അച്ചന്‍കോവിലാറ്റില്‍ കോന്നി ഐരവണ്‍ ക്ഷേത്രക്കടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അച്ചന്‍കോവിലാറ്റിലെ ഐരവണ്‍ പുതിയകാവ് ക്ഷേത്രത്തിന് സമീപമുള്ള കൊടിഞ്ഞുമൂല കടവില്‍ ഒഴുക്കില്‍പ്പെട്ട പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോന്നി പയ്യനാമണ്‍ സ്വദേശി ഷിബിന്‍ ബിനോയ്‌, കോന്നി ആനക്കൂട് റോഡില്‍ താമസിക്കുന്ന ഡെന്നീസ് ഷിബു എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും കോന്നി ഐരവണ്‍ പി.എസ്.വി.പി.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികളാണ്.  ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ സ്കൂളില്‍ വോളിബോള്‍ പരിശീലത്തിനായി എത്തിയതായിരുന്നു കുട്ടികള്‍.

പരിശീലത്തിനുശേഷം സമീപത്തുള്ള കൊടിഞ്ഞുമൂല കടവില്‍ കുളിക്കുവാനിറങ്ങിയതായിരുന്നു ഇവര്‍. ഇവരോടൊപ്പം ഒരു വിദ്യാര്‍ഥി കൂടി ഒഴുക്കില്‍പ്പെട്ടിരുന്നു. ഈ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് കരയിലെത്തിച്ചു. ഒരാള്‍ അപകടം നടന്ന സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മറ്റൊരാളെ കോന്നി മെഡിക്കല്‍ കോളേജില്‍ എത്തിച്ചതിന് ശേഷമാണ് മരണം സംഭവിച്ചത്.  ഇരുവരുടെയും മൃതദേഹങ്ങള്‍ കോന്നി മെഡിക്കല്‍  കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോന്നി ഫയര്‍ ഫോഴ്സും കോന്നി പോലീസും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...