തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ആവര്‍ത്തനത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരീക്ഷയില്‍ ചോദ്യം ആവര്‍ത്തിച്ചത് കഴിവുകേടാണ്. ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മോശമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ആവര്‍ത്തനത്തിന്റെ പേരില്‍ റദ്ദാക്കിയ പരീക്ഷകള്‍ മേയില്‍ നടത്തുമെന്ന് കണ്ണൂര്‍ സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചിരുന്നു. മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷകളാണ് റദ്ദാക്കിയത്. സൈക്കോളജി ബിരുദ പരീക്ഷകളില്‍ 2020ലെ അതേ ചോദ്യപേപ്പര്‍ ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു.
കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ആവര്‍ത്തനത്തില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
RECENT NEWS
Advertisment