വൈസ് ചാന്‍സലര്‍മാരെ കൂട്ടത്തോടെ പുറത്താക്കാന്‍ അതിവേഗ നടപടിയുമായി ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരെ കൂട്ടത്തോടെ പുറത്താക്കാന്‍ അതിവേഗ നടപടിയുമായി ഗവര്‍ണര്‍. തിങ്കളാഴ്ച കോടതിയില്‍ കേസ് വരുമ്പോള്‍ വി.സിമാര്‍ക്ക് ഹിയറിംഗിന് നോട്ടീസ് നല്‍കിയെന്ന് അറിയിക്കും. യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായ 8 വി.സിമാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവര്‍ണര്‍ അവര്‍ക്ക് 12മുതല്‍ ഹിയറിംഗ് നടത്തും. അഭിഭാഷകരുമായി രാജ്ഭവനിലെത്തി പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ വി.സിമാര്‍ക്ക് കഴിയും.

12ന് രാവിലെ 11ന് രാജ്ഭവനിലെത്താന്‍ വി.സിമാര്‍ക്കെല്ലാം രാജ്ഭവന്‍ നോട്ടീസ് നല്‍കി. റഷ്യന്‍ സന്ദര്‍ശനത്തിനു പോവുന്ന എം.ജി. വി.സി സാബുതോമസിനെ ഒഴിവാക്കി. അദ്ദേഹത്തിന് മാത്രമായി ജനുവരിയില്‍ ഹിയറിംഗ് നടത്തും. എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്കൃതം, കണ്ണൂര്‍, മലയാളം, ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലാ വി.സിമാര്‍ക്കാണ് കുരുക്ക്.

നോട്ടീസ് നല്‍കിയവരില്‍ കേരള സര്‍വകലാശാല വി.സിയായി വിരമിച്ച ഡോ.വി.പി.മഹാദേവന്‍ പിള്ളയുമുണ്ട്. വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമവിരുദ്ധമായ നിയമനം അസാധുവാക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയും. ഗവര്‍ണര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്ന ഫിഷറീസ് വി.സി റിജി ജോണിനെ ഹൈക്കോടതി പുറത്താക്കി. നിയമനശുപാര്‍ശ തെറ്റായ സാഹചര്യത്തില്‍ എല്ലാ വി.സിമാരുടെയും നിയമനം അസാധുവാണെന്നാണ് ഗവര്‍ണറുടെ നിലപാട്. ഹിയറിംഗിന് അവസരം നല്‍കിയശേഷം വി.സിമാരെ പിരിച്ചുവിടാനാണ് ഗവര്‍ണറുടെ നീക്കം.

പുറത്താക്കാന്‍ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയതിനെതിരേ വി.സിമാര്‍ നല്‍കിയ ഹര്‍ജി തിങ്കഴാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേസ് പരിഗണിക്കുമ്ബോള്‍, വി.സിമാര്‍ക്ക് ഹിയറിംഗിന് നോട്ടീസ് നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ അറിയിക്കും. എം.ജി, കണ്ണൂര്‍, സംസ്കൃതം, കേരള വി.സി നിയമനത്തിന് സെര്‍ച്ച്‌കമ്മിറ്റി യു.ജി.സി ചട്ടപ്രകാരമായിരുന്നെങ്കിലും നല്‍കിയത് പാനലിന് പകരം ഒറ്റപ്പേരായിരുന്നു.

മലയാളം, കുസാറ്റ്, കാലിക്കറ്റ് സര്‍വകലാശാലകളില്‍ വി.സിനിയമനത്തിന് പാനല്‍ നല്‍കിയെങ്കിലും സെര്‍ച്ച്‌ കമ്മിറ്റിയില്‍ അക്കാഡമിക് വിദഗ്ദ്ധനല്ലാത്ത ചീഫ്സെക്രട്ടറി ഉള്‍പ്പെട്ടതാണ് ക്രമക്കേട്. ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ ആദ്യവി.സി നിയമനം സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് ചാന്‍സലര്‍ നടത്തിയത്. സെര്‍ച്ച്‌ കമ്മിറ്റിയോ നിയമനത്തിന് പാനലോ ഉണ്ടായിരുന്നില്ല. ഈ നിയമനങ്ങള്‍ യു.ജി.സി ചട്ടത്തിന് വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ നിലപാട്. നിയമനത്തില്‍ ക്രമക്കേടുള്ളതിനാല്‍ എം.എസ്.രാജശ്രീയെ (സാങ്കേതിക സര്‍വകലാശാല) സുപ്രീംകോടതി പിരിച്ചുവിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...