സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ അയവ് വരുന്നു ; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രാജ്ഭവനില്‍ സത്കാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ അയവ് വരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രാജ്ഭവനില്‍ സത്കാരം. സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ എന്ന സൂചന നല്‍കി റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സത്കാരം നടത്താന്‍ (അറ്റ് ഹോം) ഗവര്‍ണര്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം സര്‍ക്കാരുമായുള്ള ഉടക്കിനെത്തുടര്‍ന്ന് സത്കാരം അവസാന നിമിഷം റദ്ദാക്കിയിരുന്നു.

രാജ്ഭവന്‍ മുറ്റത്ത് പന്തലിട്ടാവും സത്കാരം. സത്കാരത്തിന് സര്‍ക്കാര്‍ 15 ലക്ഷം രൂപ അനുവദിക്കും. ഇപ്പോള്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ 18ന് മടങ്ങിയെത്തും. 23നാണ് നിയമസഭയില്‍ നയപ്രഖ്യാപനം. 26ന് രാജ്ഭവനിലെ സത്കാര ചടങ്ങിനു ശേഷം ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് മടങ്ങും. ക്രിസ്മസ് ആഘോഷത്തിന് രാജ്ഭവനിലേക്ക് ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയിരുന്നില്ല.

സര്‍വകലാശാലകളിലെ ചാന്‍സലര്‍ എന്ന നിലയിലെ ഗവര്‍ണറുടെ അധികാരം എടുത്തുമാറ്റാനുള്ള നീക്കങ്ങള്‍ സജീവമാക്കുകയും വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറെ നോക്കുകുത്തിയാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഗവര്‍ണര്‍ സത്കാരം റദ്ദാക്കിയിരുന്നു.

11 ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുകയും അവ അസാധുവാകുകയും ചെയ്തതിനു പിന്നാലെ സര്‍ക്കാരുമായി ഉടക്കിയായിരുന്നു അവസാന നിമിഷത്തെ ഈ നടപടി. ഗവര്‍ണറുടെ സെക്രട്ടറിയുടെ ആവശ്യപ്രകാരം സത്കാരത്തിനായി സര്‍ക്കാര്‍ 15ലക്ഷം അനുവദിച്ച ശേഷമായിരുന്നു സത്കാരം റദ്ദാക്കിയത്. കനത്ത മഴ മൂലം സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും സത്കാരത്തിന് നീക്കിവെച്ചിരുന്ന തുക ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ സഹായത്തിനായി വിനിയോഗിക്കുമെന്നുമാണ് അന്ന് ഗവര്‍ണര്‍ അറിയിച്ചത്.

ഇപ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ ഡിസംബറിലെ നിയമസഭാ സമ്മേളനം നീട്ടാനുള്ള വളഞ്ഞവഴി സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നുവച്ച്‌ നയപ്രഖ്യാപനത്തിന് ഗവര്‍ണറെ ക്ഷണിക്കുകയായിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ഖജനാവില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്ന നിയമവിരുദ്ധ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന ഉപാധി വെച്ച്‌ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കഴിഞ്ഞവര്‍ഷം ഉപാധിവെച്ച്‌ സര്‍ക്കാരിനെ മുള്‍മുനയിലാക്കിയിരുന്നു.

മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന ഗവര്‍ണര്‍ അന്ന് അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയുടെ പ്രതീതി സൃഷ്ടിച്ചെങ്കിലും അവസാനം വഴങ്ങുകയായിരുന്നു. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ ബി.ജെ.പി സംസ്ഥാന സമിതിയംഗമായ ഹരി.എസ്.കര്‍ത്തയെ നിയമിച്ചത് കീഴ്‌വഴക്കം തെറ്റിച്ചാണെന്ന് കത്ത് നല്‍കിയ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ മാറ്റി ഉത്തരവിറക്കിയതിനു ശേഷമാണ് ഗവര്‍ണര്‍ നയപ്രഖ്യാനത്തില്‍ ഒപ്പിട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് എകെ ബാലൻ

0
കൊച്ചി : പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ്...

വിഴിഞ്ഞത്ത് ‘300 കോടിയുടെ കരാർ’ , മലപ്പുറം സ്വദേശിക്കായി തിരച്ചിൽ

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് 300...

തൃശൂരിൽ വീണ്ടും ഷിഗെല്ല ; രോ​ഗബാധ സ്ഥിരീകരിച്ചത് ദമ്പതികൾക്ക്

0
​തൃശൂർ: ജില്ലയിൽ വീണ്ടും ഷിഗെല്ല. അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്നലെയാണ്...