Thursday, April 17, 2025 11:50 am

രണ്ട് പ്രമുഖര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ 300 കോടി ഓഫര്‍ വന്നു ; ഗവര്‍ണറുടെ വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അംബാനിയുമായും ആർഎസ്എസ് ബന്ധമുള്ള ഒരു വ്യക്തിയുമായും ബന്ധപ്പെട്ട ഫയലുകളിൽ അനുകൂല തീരുമാനമെടുക്കുന്നതിന് മുന്നൂറ് കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായി മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഈ കോഴ വാഗ്ദാനം താൻ നിരാകരിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിലപാടിനെ പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജൂൻജുനുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മാലിക് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

കശ്മീരിൽ ഗവർണറായി ചുമതലയേറ്റ ശേഷം അനുമതിക്കായി രണ്ടു ഫയലുകൾ തന്റെ മുന്നിലെത്തി. ഒന്ന് അംബാനിയുടെ കമ്പനിയുമായി ബന്ധപ്പെട്ട ഫയൽ ആയിരുന്നു. മറ്റൊന്ന് പ്രധാനമന്ത്രിയുടെ അടുത്ത ആളെന്ന് അവകാശപ്പെടുന്ന മുൻ പിഡിപി-ബിജെപി മന്ത്രിസഭയിൽ അംഗമായിരുന്ന ആളുടേതായിരുന്നു. ഈ രണ്ട് പദ്ധതികളുമായും ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന് വകുപ്പ് സെക്രട്ടറിമാരിൽനിന്ന് മനസ്സിലാക്കി. അതുപ്രകാരം താൻ അനുമതി നിഷേധിക്കുകയും പദ്ധതി റദ്ദാക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കാൻ കൂട്ടുനിന്നാൽ ഒരു പദ്ധതിക്ക് 150 കോടി വെച്ച് കിട്ടുമെന്ന് സെക്രട്ടറിമാർ തന്നോടു പറഞ്ഞു. എന്നാൽ ഞാൻ ഇവിടെ വന്നിട്ടുള്ളത് അഞ്ച് ജോഡി കുർത്ത-പൈജാമയുമായി ആണെന്നും തിരിച്ചുപോകുന്നതും അങ്ങനെതന്നെ ആയിരിക്കുമെന്നും താൻ അവരോട് പറഞ്ഞതായും മാലിക് വ്യക്തമാക്കി.

ഈ അഴിമതി നീക്കങ്ങൾ സംബന്ധിച്ച് താൻ പ്രധാനമന്ത്രി മോദിയെ കണ്ട് വിശദീകരിച്ചതായും മാലിക് പറഞ്ഞു. അഴിമതിക്കായി പ്രധാനമന്ത്രിയുടെ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഗവർണർ സ്ഥാനം രാജിവെക്കാൻ താൻ തയ്യാറാണെന്നും സ്ഥാനത്ത് തുടരുകയാണെങ്കിൽ ഈ ഫയലുകൾക്ക് അനുമതി നൽകില്ലെന്നും പ്രധാനമന്ത്രിയോട് തുറന്ന് പറഞ്ഞു. തന്റെ നിലപാടിനെ മോദി പ്രകീർത്തിക്കുകയും അഴിമതിയോട് ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയും നടത്തേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തെന്നും മാലിക് വ്യക്തമാക്കി.

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഫയലാണ് മാലിക് പരാമർശിച്ചത്. സർക്കാരുമായി ചേർന്നുള്ള ഈ പദ്ധതിയിൽ ചില അഴിമതികൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഈ പദ്ധതി റദ്ദാക്കിയിരുന്നു. തുടർന്ന് ഈ കരാർ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരേ നടക്കുന്ന കർഷക പ്രക്ഷോഭത്തെ താൻ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. കർഷക സമരം തുടരുകയാണെങ്കിൽ ഗവർണർ സ്ഥാനം രാജിവെക്കാനും കർഷകർക്കൊപ്പം നിലകൊള്ളാനും താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ മേഘാലയയിലെ ഗവർണറാണ് സത്യപാൽ മാലിക്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക​ണ്ണൂ​ർ തളിപ്പറമ്പിൽ വെളിച്ചെണ്ണ ഉൽപാദന കേ​ന്ദ്ര​ത്തി​ൽ വ​ന്‍ തീ​പി​ടുത്തം

0
ക​ണ്ണൂ​ർ : ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ല്‍ വെ​ളി​ച്ചെ​ണ്ണ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ വ​ന്‍ തീ​പി​ടു​ത്തം....

വടശ്ശേരിക്കര കർമേൽ മാർത്തോമ്മ ഇടവകദിനാചരണം നടന്നു

0
വടശ്ശേരിക്കര: നന്ദിയുടെയും സമർപ്പണത്തിന്റെയും പുതുക്കപ്പെടലിന്റെയും അനുഭവമാക്കി ദിനാചരണങ്ങൾ മാറണമെന്ന് മാർത്തോമ്മ...

വയനാട്ടിൽ മദ്റസയിലേക്ക് പോകുകയായിരുന്ന 12കാരിയെ തെരുവുനായ് ആക്രമിച്ചു

0
വയനാട് : വയനാട് കണിയാമ്പറ്റയിൽ മദ്റസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ തെരുവുനായ് ആക്രമിച്ചു....

ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ ചില്ലറ പണപ്പെരുപ്പം

0
തിരുവനന്തപുരം : തുടർച്ചയായ മൂന്നാം മാസവും ഏറ്റവും ഉയർന്ന നിരക്കിൽ തുടർന്ന്...